വാഷിങ്ടൺ ഡിസി: ഇറാനിലെ സമ്പുഷ്ട യുറേനിയം പിടിച്ചെടുത്ത് യുഎസിലേക്ക് എത്തിക്കുമെന്ന വാദം ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പ്രസ്താവിച്ചത്. “സമ്പുഷ്ട യുറേനിയം ( ന്യൂക്ലിയർ ഡസ്റ്റ് !) ഉടനടി അമേരിക്കയ്ക്ക് കൈമാറുകയും, നാട്ടിലേക്ക് കൊണ്ടുവന്ന് നശിപ്പിക്കുകയു ചെയ്യും. അല്ലെങ്കിൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി സംയുക്തമായും ഏകോപനത്തോടെയും തീരുനമാനിക്കുന്ന സ്ഥലത്ത്, അല്ലെങ്കിൽ സ്വീകാര്യമായ മറ്റൊരു സ്ഥലത്ത്, ആറ്റോമിക് എനർജി കമ്മീഷന്റെ കൂടി കാർമികത്വത്തിൽ നശിപ്പിക്കും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!.” പ്രസിഡന്റ് ട്രൂത്തിൽ കുറിച്ചു.






