നടൻ മമ്മൂട്ടിക്ക്‌ എം.ജി. സർവകലാശാല പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം കെെമാറി

0
100

നടൻ മമ്മൂട്ടി ഉള്‍പ്പടെയുള്ളവർക്ക് എം.ജി. സർവകലാശാല പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം കെെമാറി. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ബഹുമതി സമ്മാനിച്ചത്. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം. ജോൺ ചടങ്ങിൽ പങ്കെടുത്തു.

നാഗസ്വര വിദ്വാൻ തിരുവിഴ ജയങ്കർ, വാസ്‌കുലാർ സർജനും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ. എൻ. രാധാകൃഷ്ണ‌ൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകി. മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ട‌ർ ഓഫ് ലെറ്റേഴ്‌സ് ബിരുദവും ഡോ. എൻ രാധാകൃഷ്ണന് ഡോക്ട‌ർ ഓഫ് സയൻസ് ബിരുദവുമാണ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here