പ്ലസ് ടു പരീക്ഷാഫലം അറിയാൻ ഈ വെബ്സൈറ്റുകൾ; പ്രഖ്യാപനം നാളെ

0
12

തിരുവനന്തപുരം: കേരള പ്ലസ് ടു പരീക്ഷാഫലം നാളെ (മെയ് 26, ചൊവ്വാഴ്ച) വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഫല പ്രഖ്യാപനം നടത്തുക. രണ്ടാം വർഷ ഹയർ സെക്കൻഡറി ഫലത്തിനൊപ്പം വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും നാളെ അറിയാം. പ്ലസ് ടു ഫലം അറിയേണ്ടത് എങ്ങനെയെന്ന് അറിയാം.

പ്ലസ് ടു പരീക്ഷാഫല പ്രഖ്യാപനം എപ്പോൾ?

മെയ് 28 ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിക്കുക. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിലാണ് ഫലം പ്രഖ്യാപനം നടത്തുക.

പ്ലസ് ടു ഫലം അറിയാൻ ഈ വെബ്സൈറ്റുകൾ

വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പ്ലസ് ടു ഫലം ലഭ്യമാകും.
വെബ്സൈറ്റുകൾ

  • nammudekeralam.kerala.gov.in
  • www.results.hse.kerala.gov.in
  • www.prd.kerala.gov.in
  • results.kerala.gov.in
  • results.digilocker.gov.in
  • www.results.kite.kerala.gov.in
  • examresults.kerala.gov.in.

മൊബൈൽ ആപ്പുകൾ

  • SAPHALAM 2026
  • iExaMS-Kerala

കേരള പ്ലസ് ടു പരീക്ഷാഫലം ‘നമ്മുടെ കേരളം’ ആപ്പിലൂടെ ഫലം തത്സമയം അറിയാം

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു (HSE, VHSE, THSE) പരീക്ഷാഫലങ്ങൾ ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും തത്സമയം ലഭ്യമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്.

മെയ് 26-ന് ഉച്ചയ്ക്ക് 3 മണിക്ക് ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ തത്സമയം ലഭ്യമാകും. ഒരേസമയം ലക്ഷക്കണക്കിന് ആളുകൾ ലോഗിൻ ചെയ്യുമ്പോൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ നേരിടാറുള്ള സാങ്കേതിക തടസ്സങ്ങളും കാലതാമസവും ഒഴിവാക്കി, വളരെ ലളിതമായി ഫലം അറിയാൻ ഈ മൊബൈൽ ആപ്പ് സഹായിക്കും. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:

മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് ഈ വർഷത്തെ പ്ലസ് ടു പരീക്ഷകൾ നടന്നത്. പ്രാക്ടിക്കൽ പരീക്ഷകളുള്ള വിഷയങ്ങൾക്കും ഇല്ലാത്തവയ്ക്കും വ്യത്യസ്ത സമയക്രമങ്ങളിലായിരുന്നു പരീക്ഷ. ഈ വർഷം നാലര ലക്ഷത്തിലധികം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയതെന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here