ഐ പി എല്ലിൽ ചെന്നൈക്ക് തുടർച്ചയായ രണ്ടാം തോൽവി

0
109

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നെെയ്ക്കെതിരെ ഡല്‍ഹിക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന ചെന്നെെ സൂപ്പര്‍ കിംഗ്സിന് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടാനായത്.

ടോസ് നേടിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം.എസ് ധോണി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബയ്ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി അത്യുഗ്ര വിജയമായിരുന്നു ചെന്നെെ നേടിയത്.

തുടര്‍ന്ന് ബാംഗ്ലൂരുമായി നടന്ന മത്സരത്തില്‍ 16 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനോടും ചെന്നെെ സൂപ്പര്‍ കിംഗ്സ് പരാജയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here