മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ബി. അശോക് ചാനൽ ചർച്ചയിൽ.
സർക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന കുറ്റം ചുമത്തി സസ്പെൻഡ് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് ഏഷ്യനെറ്റ് ന്യൂസ് ചാനലില് ചര്ച്ചയില് പങ്കെടുത്തു ബി അശോക് പിണറായി സര്ക്കാറിനെതിരെ എടുത്തിട്ടലക്കിയത്.
തന്റെ ഔദ്യോഗിക ജീവിതത്തില് ഇത്രയേറെ ജനങ്ങളോട് ക്രൂരത കാണിച്ച ഒരു ഭരണാധികാരിയെ മറ്റൊരു സര്ക്കാരിലും കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു
2024-ന് ശേഷം പിണറായി പ്രഭാവം പൂര്ണ്ണമായും നശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എല്ഡിഎഫിനുള്ളില് പോലും സര്ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടു. ഇതിന്റെയെല്ലാം ഫലമാകും നാലാം തീയ്യതി പുറത്തുവരിക എന്നും അശോക് പറഞ്ഞു.
ഡല്ഹിയില് പോയി മലപ്പുറത്തിനെതിരെ നടത്തിയ പ്രസ്താവനെയോടെ ന്യൂനപക്ഷ വോട്ടുകള് അകന്നു പോയി.
ഇത് കണ്ട് ഭൂരിപക്ഷ വോട്ടുകള് ലക്ഷ്യമിട്ടാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അത് തിരിച്ചടിയായി. സ്വര്ണക്കൊള്ള അടക്കം വിശ്വാസികളോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പില്ല.
ഇക്കാര്യത്തിലൊന്നും ഒരു ക്ഷമാപണം പോലും അദ്ദേഹത്തില് നിന്നും ഉണ്ടായില്ല.
സഹകരണ ബാങ്ക് കൊള്ളയും സര്ക്കാരിനെ പ്രതിക്കൂട്ടിലാക്കി.
മെഡിക്കല് വകുപ്പുകളിലും മറ്റുമായി 40000 കോടി രൂപയുടെ കുടിശ്ശികയാണ് ഉള്ളത്. ഈ കുടിശ്ശിക ഉണ്ടായിരിക്കേയാണ് നവകേരള സദസിന്റെ പേരില് അടക്കം ധൂര്ത്തു നടന്നത്.
ഇതിന് പണം കണ്ടെത്താന് വേണ്ടി സര്ക്കാര് പുറത്തിറക്കിയ ഉത്തരവ് വിചിത്രം ആയിരുന്നു. ക്വാറി-മയക്കുമരുന്ന് മാഫിയകളില് നിന്ന് പണം പിരിച്ച് മന്ത്രിമാര്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാനാണ് ഉത്തരവിട്ടത്.
സര്ക്കാറിന്റെ മുഖം മിനുക്കാന് പരസ്യങ്ങള്ക്കായി കോടികള് ചെലവാക്കി. അശോക് കുറ്റപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ഉണ്ടായ തിരിച്ചടിയില് നിന്നും ഈ സര്ക്കാര് പാഠംപഠിച്ചില്ല എന്നും നാലാം തീയ്യതി ഫലം വന്നതിന് ശേഷം ഇടതു മുന്നണിയിലല് വലിയ പൊട്ടിത്തെറികള് ഉണ്ടാകുമെന്നും അശോക് പറഞ്ഞു.









