തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ എവിടെയാണ് ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രി ഉണ്ടാവുക എന്നാലോചിച്ച് അലയേണ്ടതില്ല. കനിവ് 108 ആംബുലന്‍സിനെ വിളിച്ചാൽ മാത്രം മതി. ഈ ആംബുലൻസുകൾക്ക് ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കാൻ കഴിയും. മാത്രവുമല്ല, കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാർക്ക് കടിയേറ്റയാൾക്ക് പ്രഥമ ശുശ്രൂഷയും നിരീക്ഷണവും നൽകാൻ കഴിയും.
പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും 108 ആംബുലൻസുകാർ ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.
ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളുടെ പട്ടിക. ഈ പട്ടിക അപൂർണമാണ് എന്ന കാര്യം ഓർക്കണം. 108 ആംബുലൻസിനെ ആശ്രയിക്കുകയാണ് ഉത്തമം.
തിരുവനന്തപുരം ജില്ല
1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്
2. SAT തിരുവനന്തപുരം
3. ജനറൽ ആശുപത്രി, തിരുവനന്തപുരം
4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര
5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര
6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം
7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
കൊല്ലം ജില്ല
1. ജില്ലാ ആശുപത്രി, കൊല്ലം
2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ
4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട
5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി
7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി
8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം
10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം
11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം
12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം
പത്തനംതിട്ട ജില്ല
1. ജനറൽ ആശുപത്രി, പത്തനംതിട്ട
2. ജനറൽ ആശുപത്രി, അടൂർ
3. ജനറൽ ആശുപത്രി, തിരുവല്ല
4. ജില്ലാ ആശുപത്രി, കോഴഞ്ചേരി
5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി
6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി
7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല
8. ഹോളിക്രോസ് ആശുപത്രി, അടൂർ
9. തിരുവല്ല മെഡിക്കൽ മിഷൻ
ആലപ്പുഴ ജില്ല
1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2. ജില്ലാ ആശുപത്രി, മാവേലിക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ
5. കെ സി എം ആശുപത്രി, നൂറനാട്
കോട്ടയം ജില്ല
1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം
3. ജനറൽ ആശുപത്രി, കോട്ടയം
4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി
5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി
6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം
7. കാരിത്താസ് ആശുപത്രി
8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം
ഇടുക്കി ജില്ല
1. ജില്ലാ ആശുപത്രി, പൈനാവ്
2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ
3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം
4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്
5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി
6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം
എറണാകുളം ജില്ല
1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി
2. ജനറൽ ആശുപത്രി, എറണാകുളം
3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി
4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല)
5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല)
6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ
7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി
8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം
10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം
11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം
12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം
13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ
തൃശ്ശൂർ ജില്ല
1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്
2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ
3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി
4. മലങ്കര ആശുപത്രി, കുന്നംകുളം
5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി
6. അമല മെഡിക്കൽ കോളേജ്, തൃശൂർ
7. ജനറൽ ആശുപത്രി, തൃശ്ശൂർ
8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി
9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ
10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി
11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്
12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം
പാലക്കാട് ജില്ല
1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ
2. പാലന ആശുപത്രി
3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം
4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്
6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി
7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ
8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്
9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം
മലപ്പുറം ജില്ല
1. മഞ്ചേരി മെഡിക്കൽ കോളേജ്
2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ
3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ
6. അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
7. ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ
8. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
9. ജില്ലാ ആശുപത്രി, തിരൂർ
10. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ
കോഴിക്കോട് ജില്ല
1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്
2. ആസ്റ്റർ മിംസ് ആശുപത്രി
3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്
4. ആഷ ഹോസ്പിറ്റൽ, വടകര
5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
6. ജനറൽ ആശുപത്രി, കോഴിക്കോട്
7. ജില്ലാ ആശുപത്രി, വടകര
8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി
വയനാട് ജില്ല
1. ജില്ലാ ആശുപത്രി, മാനന്തവാടി
2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി
3. ജനറൽ ആശുപത്രി, കൽപ്പറ്റ
കണ്ണൂർ ജില്ല
1. പരിയാരം മെഡിക്കൽ കോളജ്
2. സഹകരണ ആശുപത്ര, തലശേരി
3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ
4. ജനറൽ ആശുപത്രി, തലശ്ശേരി
5. ജില്ലാ ആശുപത്രി, കണ്ണൂർ
കാസർഗോഡ് ജില്ല
1. ജനറൽ ആശുപത്രി, കാസർഗോഡ്
2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്
3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം








