നടൻ വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

0
57

നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ പരിഹസിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. തമിഴ്നാട്ടിൽ രാഷ്ട്രീയ മൂഡ് മാറിയെന്ന് അണ്ണാമലൈ പറഞ്ഞു. പല പാർട്ടികാർക്കും തങ്ങളുടെ വോട്ട് വിഹിതം കുറയും. പ്രത്യേകിച്ചും ടിവികെയ്ക്ക്. വിജയ്ക്ക് താരം എന്ന നിലയിൽ ജെൻസി വോട്ടർമാരും സ്ത്രീകളും കൂടെ നിൽക്കുമെന്ന് കരുതേണ്ടെന്നും അണ്ണാമലൈ പഞ്ഞു.

തമിഴ്നാട്ടിൽ ഇപ്പോഴും യൂത്ത് ഐക്കൺ നരേന്ദ്രമോദിയാണ്. മോദി യുവാക്കളെ ആകർഷിക്കുന്നത് പ്രായം കൊണ്ടല്ല, അദ്ദേഹത്തിൻ്റെ പ്രവർത്തികൊണ്ടാണെന്നും അണ്ണാമലൈ പറഞ്ഞു. എൻഡിഎ അധ്വാനിച്ചതിൻ്റെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. തമിഴ്നാടിനോട് മോദിയുടെ സ്നേഹം ജനത്തിന് അറിയാമെന്നും അണ്ണാമലൈ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here