കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തിൽ പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് സിപിഐ

0
70

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തിൽ പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് സിപിഐ. ആധാർ കാർഡ് ഉൾപ്പെടെ പരിശോധിച്ചായിരുന്നു വിവാഹം നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഇരുവരുടെയും വിവാഹം റിയൽ സ്റ്റോറി തന്നെയെന്നും ബിനോയ് വിശ്വം പറഞ്ഞു.വിവാഹത്തിന് ഇരുവരുമെത്തുമ്പോൾ രേഖകൾ കാണിച്ചെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അജിത്ത് വിശദീകരണം നൽകിയിരുന്നു.

ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചും വെരിഫിക്കേഷൻ നടത്തിയിരുന്നുവെന്നും തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിയ ദേശീയ പിന്നോക്ക കമ്മീഷൻ കെ ഡിസ്ക് വഴിയാണ് രേഖകൾ എടുത്തതെന്നും അജിത്ത് പറഞ്ഞു.കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തിൽ മധ്യപ്രദേശ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ഭർത്താവിന് എതിരെയാണ് കേസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പതിനാറ് വയസ് മാത്രമെന്നാണ് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നെന്ന് ആശുപത്രി രേഖകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here