ഹോർമുസ് കടലിടുക്ക് തുറക്കും, ഇറാൻ സൈന്യം സഹകരിക്കും; വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

0
44

ടെഹ്റാൻ: പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ അഗീകരിച്ചതായി ഇറാൻ ഔദ്യോഗികമായി സ്ഥിതീകരിച്ചു. ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാൻ നഗരം പൂർണമായും ഇല്ലാതെയാക്കുമെന്ന ട്രംപിന്റെ കടുത്ത ഭീഷണിക്ക് ശേഷമാണ് വെടിനിർത്തൽ താത്കാലികമായി നിർത്തിവെച്ചത്. യുഎസുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിനാണ് ധാരണയായിരിക്കുന്നതെന്ന് ഇറാൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത താത്കാലികമായി അവസാനിക്കാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഓൺലൈനിലും ഓഫ് ലൈനിലും വിദ്വേഷം; അമേരിക്കയിലെ ഇന്ത്യക്കാർ നേരിടുന്നത്

ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും അന്താരഷ്ട്ര കപ്പലുകൾക്ക് സുഖകരമായി കടന്നുപോകാനുള്ള സൗകര്യം ഒരുക്കി കൊടുക്കാനും കരാർ നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഈ രണ്ടാഴ്ച സമയം ഉപയോഗിക്കും എന്ന് ട്രംപ് വ്യക്തമാക്കി.

“ഇരു രാജ്യങ്ങളും അംഗീകരിച്ച ഡീൽ” എന്നാണ് ട്രംപ് വെടിനിർത്തൽ കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപിന്റെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രി വെടിനിർത്തൽ കരാറിനെ കുറിച്ച് പ്രതികരിച്ചത്.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ സമാധാന നീക്കത്തിന് ഇറാൻ തയ്യാറായത് എന്നാണ് റിപ്പോർട്ടുകൾ. യുഎസിന്റെ 15 ഇന നിർദ്ദേശങ്ങളും, ഇറാൻ മുന്നോട്ട് വെച്ച 10 നിർദ്ദേശങ്ങളും താത്കാലികമായി അംഗീകരിച്ചാണ് വെടിനിർത്തൽ ധാരണയായിരിക്കുന്നത്

 

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സോഷ്യൽ മീഡിയയിലൂടെയാണ് വെടിനിർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഒപ്പം രാജ്യത്തിന്റെ നിലപാടും അദ്ദേഹം അറിയിച്ചു.

“യുഎസ് ഇറാന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണെങ്കിൽ, ഞങ്ങളുടെ രാജ്യത്തിന്റെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ ഞങ്ങളും അവസാനിപ്പിക്കും” എന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലൂടെ രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാൻ യുഎസും ഇറാനും തീരുമാനിച്ചു. കൂടാതെ ഇത് സംബന്ധിച്ച് ധാരണയിൽ എത്തുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ ഹോർമുസ് കടലിടുക്ക് വഴി അന്താരഷ്ട്ര കപ്പലുകൾക്ക് ഗതാഗതം ഉറപ്പാക്കും. എന്നിരുന്നാലും ചില പരിമിതികൾ കണക്കിലെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ മുന്നോട്ട് വെച്ച 10 നിർദ്ദേശങ്ങൾ

  • ഹോർമുസിന് മേലുള്ള സാമ്പത്തികമായ നിയന്ത്രണം
  • ഇറാന്റെ ഭൗമരാഷ്ട്രീയ നിലനിൽപിന് ഹോർമുസ് ഉപയോഗപ്പെടുത്താൻ അനുവദിക്കുക
  • ഇറാന് നഷ്ടപരിഹാരം നൽകണം
  • ഇറാനെതിരായ കൊണ്ടുവന്നിട്ടുള്ള ഉപരോധം നിർത്തലാക്കണം
  • ഉപരോധം നീക്കുന്നത് സംബന്ധിച്ച് യുഎൻ വഴി കരാർ ഉണ്ടാക്കണം
  • മരവിപ്പിച്ച ഇറാന്റെ സ്വത്തുകൾ വിട്ടുനൽകണം
  • സെക്യൂരിറ്റി കൗൺസിൽ വഴി ഇതെല്ലാം നിയമപരമായി കരാറിൽ എത്തണം
  • ഹോർമുസിൽ ട്രാൻസിറ്റ് പ്രോട്ടോകോൾ നടപ്പാക്കാനുള്ള അനുവാദം നൽകുക
  • ഇറാന്റെ മുഴുവൻ കക്ഷികൾക്ക് മേലും നടത്തുന്ന ആക്രമണം നിർത്തണം
  • ഗൾഫ് മേഖലയിലുള്ള യുഎസ് സൈനികരെ പിൻവലിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here