തിരച്ചിലിനിടെ വനത്തിൽ കുടുങ്ങിയ തണ്ടർബോൾട്ട് ടീം തിരിച്ചെത്തി

0
100

പാലക്കാട്: പട്രോളിംഗ് നടത്തുന്നതിനിടെ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ കേരള തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചെത്തി. വനത്തിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഇവര്‍ അഗളിയില്‍ എത്തിച്ചേരുകയായിരുന്നു. ഇന്നലെയാണ് അട്ടപ്പാടി വനമേഖലയിലേക്ക് പട്രോളിംഗിനായി പോയ ആറംഗ തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ കുടുങ്ങിയത്.

 

മുരുഗള ഊരിന് സമീപത്തെ വനമേഖലയില്‍ പരിശോധന നടത്തിയ സംഘത്തിന് ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴ മുറിച്ചു കടക്കാനാവാതെ വരികയായിരുന്നു. രാവിലെ മുരുഗള ഭാഗത്തേക്ക് പോയപ്പോള്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നില്ല. എന്നാല്‍ പിന്നീട് കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ നീരൊഴുക്ക് ശക്തമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തു.ഇതോടെ പുഴ മുറിച്ചു കടക്കാനാവാതെ തണ്ടര്‍ബോള്‍ട്ട് സംഘം വനത്തില്‍ തങ്ങി. തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ കുടുങ്ങിയെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിച്ചെങ്കിലും എല്ലാവരും വനത്തില്‍ സുരക്ഷിതരാണെന്നും ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പാലക്കാട് എസ്.പി ഇന്നലെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here