ഡ്രോൺ പറത്തിയാൽ പിടിവീഴും; യുഎഇയിൽ പുതിയ നിരോധനം നിലവിൽ വന്നു

0
7

ദുബായ്: മിഡിൽ ഈസ്റ്റിൽ സംഘർഷം മുറുകുമ്പോൾ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്കായി ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി. നിലവിലെ സാഹചര്യം തുടരുന്നതിനാലാണ്സുരക്ഷാ ഗൈഡ് എന്ന രീതിയിൽ ഇത്തരം മാർഗനിർദേശങ്ങൾ നൽകിയത്. കൂടാതെ യുഎഇയിൽ ഡ്രോണുകൾക്കും പാരാഗ്ലൈഡറുകൾക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

യുഎഇ ആഭ്യന്തര മന്ത്രാലയം നിങ്ങളുടെ മൊബൈലിലേക്ക് അടിയന്തര മുന്നറിയിപ്പുകൾ അയച്ചാൽ ആരും തന്നെ പരിഭ്രാന്തരാകരുത്. പകരം അവർ നിർദേശിക്കുന്ന പോലെ കാര്യങ്ങൾ ചെയ്താൽ മാത്രം മതിയാകും. ഇത്തരം അനാവശ്യമായ പേടിയുണ്ടെങ്കിൽ ഇത് നമ്മളെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും അതിനാൽ ആരും പേടിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.

കൂടാതെ ഔദ്യോഗിക നിർദേശങ്ങൾ മാത്രം ശ്രദ്ധിക്കുക. അല്ലാതെ വരുന്ന നിർദേശങ്ങൾ ഒരു കരണമാവശാലും കേൾക്കേണ്ട കാരണം ഇനി ഈ അലെർട്ടുകൾ വരുമ്പോൾ നിങ്ങൾ റോഡിലോ പൊതുസ്ഥലത്തോ ആണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ഒരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

ഇനി വാഹനം ഓടിക്കുമ്പോഴാണ് എങ്കിൽ വാഹനം സുരക്ഷിതമായ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് സുരക്ഷിത സ്ഥലത്തേക്ക് മാറണം. കൂടാതെ ഗ്ലാസ് പാനലുകൾ, ജനാലകൾ, ബാൽക്കണികൾ, കെട്ടിടത്തിന്റെ പുറം ഭിത്തികൾ എന്നിവയുടെ അടുത്തു ഒരു കാരണവശാലും നിൽക്കാൻ പാടില്ല.

ആരും തന്നെ നിൽക്കരുത് ഇനി നിന്നാൽ താനെ ഉടൻ മാറി നിൽക്കണം. ഇനി വീടിനോ ഓഫീസിനോ ഉള്ളിൽ ആണെങ്കിൽ തന്നെ കെട്ടിടത്തിന്റെ ഉൾഭാഗത്തേക്ക് മാറി നീങ്ങി നിൽക്കുക. കൂടാതെ ജനാലകൾക്ക് അടുത്ത് നിൽക്കുന്നത് പരമാവധി ഒഴിവാക്കണം. കൂടാതെ കുട്ടികൾക്കും മാതാപിതാക്കൾ ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം.

ഈ സമയങ്ങളിൽ ലിഫ്റ്റുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം തന്നെ കെട്ടിടങ്ങളിലെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം. അധികൃതരുടെ ഭാഗത്ത് നിന്ന് ‘ഓൾ ക്ലിയർ’ എന്ന മെസ്സേജ് വരുന്നത് വരെവരെ സുരക്ഷിത സ്ഥാനത്ത് തന്നെ തുടരാൻ ശ്രദ്ധിക്കണം.

കൂടാതെ വാട്സാപ്പിലോ മറ്റ് സോഷ്യൽ മീഡിയയിലോ വരുന്ന സ്ഥിരീകരിക്കാത്ത വോയിസ് ക്ലിപ്പുകളോ വീഡിയോകളോ ഷെയർ ചെയ്യരുത് എന്നത്. ഇപ്പോഴും ഗവൺമെന്റ് ഏജൻസികളുടെ ഔദ്യോഗിക പേജുകൾ മാത്രം വിശ്വസിക്കുക. ഇനി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ തന്നെ കനത്ത നിയമനടപടികൾ നേരിടേണ്ടി വരാം.

അതേസമയം സംഘർഷം ആരംഭിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യത്തുടനീളം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും കർശന നിരോധനം ഏർപ്പെടുത്തി. ഡ്രോണുകൾ, വിനോദ വിമാനങ്ങൾ, ഗ്ലൈഡറുകൾ, പാരാഗ്ലൈഡറുകൾ എന്നിവയും നിരോധിച്ച ലിസ്റ്റിൽ ഉൾപ്പെടും.

കൂടാതെ നേരത്തെ നൽകിയിട്ടുള്ള എല്ലാ പെർമിറ്റുകളും താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് കർശനമായ നിയമനടപടികളും അതുപോലെ പിഴയും നേരിടേണ്ടി വരും. മേഖലയിലെ നിലവിലെ സംഘർഷങ്ങളും സുരക്ഷാ സാഹചര്യങ്ങളും മുൻനിർത്തി പൊതുജനങ്ങളുടെയും വ്യോമാതിർത്തിയുടെയും സുരക്ഷ ഉറപ്പാക്കാനാണ് യുഎഇ ഈ മുൻകരുതലുകൾ എടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here