അറട്ടൈ – ഇന്ത്യൻ മെസേജിങ് ആപ്ലിക്കേഷൻ, ആപ്പ് സ്റ്റോറുകളില്‍ ഒന്നാമത്.   

0
21

അരട്ടൈ (Arattai) സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാൻ സഹായിക്കുന്ന ഒരു ഇന്ത്യൻ ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്പാണ്. തമിഴ് വാക്കായ അറട്ടൈയുടെ അർഥം ചാറ്റ് എന്നാണ്. വാട്സാപ്പിലേതിന് സമാനമായി വോയിസ്, വീഡിയോ കോളുകളും ടെക്സ്റ്റ് മെസേജും ഇതുവഴി നടത്താം.  ടെക്സ്റ്റ്, വോയ്സ് മെസ്സേജുകൾ, വീഡിയോ കോളുകൾ, ഫയലുകൾ ഷെയർ ചെയ്യൽ എന്നിവ ഇതിൽ സൗജന്യമായി ചെയ്യാൻ സാധിക്കും. സുരക്ഷിതവും ലളിതവുമായ ഈ ആപ്പ് Google Play-ൽ ലഭ്യമാണ്.

വാട്സ്ആപ്പിൽനിന്ന് വ്യത്യസ്തമായി ഗൂഗിൾ മീറ്റിന് സമാനമായ മീറ്റിങ് ഓപ്ഷൻ അറട്ടൈയുടെ പ്രത്യേകതയമാണ്. ലളിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഒരു ഇന്റർഫേസ് ആണ് അറട്ടൈയ്ക്ക് ഉള്ളത്. ഉപയോക്താക്കളുടെ ഡാറ്റ കുറഞ്ഞ അളവിൽ മാത്രം ശേഖരിക്കുകയും പരസ്യം വഴിയുള്ള വരുമാനം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ആപ്പിൻ്റെ നയം. വിദേശ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് ഉയരുന്ന ആശങ്കകൾ കാരണം സ്കൂളുകൾ, ചെറുകിട ബിസിനസുകൾ, കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ എന്നിവ അറട്ടൈയെ വേഗത്തിൽ സ്വീകരിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽ നിന്നും അറട്ടൈ ഡൗൺലോഡ് ചെയ്യാം. മൊബൈൽ നമ്പ‍ർ നൽകി ലോഗിൻ ചെയ്ത് അറട്ടൈയിൽ ചാറ്റ് തുടങ്ങാം. ഡെസ്ക്ടോപ്പ്, ആൻഡ്രോയിഡ് ടിവി എന്നിങ്ങനെ ഒന്നിലധികം ഡിവൈസുകളിൽ അറട്ടൈ ആപ്പ് ഉപയോഗിക്കാം.

ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ സോഹോ കോർപറേഷൻ ആണ് സുരക്ഷിതമായ ആശയവിനിമയത്തിനായി അറട്ടൈ ആപ്പ് വികസിപ്പിച്ചത്.  ബിസിനസ് സോഫ്റ്റ്‌വെയറുകളിലും ക്ലൗഡ് അധിഷ്ഠിത വെബ് ആപ്ലിക്കേഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയാണ് സോഹോ കോ‍ർപറേഷൻ.  സ്വകാര്യതയ്ക്കും ഡാറ്റാ സുരക്ഷയ്ക്കും പ്രാധാന്യം നൽകി, ആഗോള പ്ലാറ്റ്‌ഫോമുകൾക്ക് ഒരു ഇന്ത്യൻ ബദലായിട്ടാണ് ഇത് അവതരിപ്പിച്ചത്.  എൻഡ് ടു എൻഡ് എൻക്രിപ്ഷൻ, വേഗത്തിലുള്ള ഫയൽ ഷെയറിങ്, ശക്തമായ സ്വകാര്യതാ നയങ്ങൾ എന്നിവ അറട്ടൈയുടെ പ്രത്യേകതകളാണ്.

അരട്ടൈ ആപ്പിന്റെ പ്രധാന സവിശേഷതകൾ:

  • സുരക്ഷ:എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി ചാറ്റുകളും കോളുകളും സുരക്ഷിതമാക്കുന്നു.
  • ഫീച്ചറുകൾ:ചാറ്റ്, വോയ്സ്/വീഡിയോ കോളുകൾ, ഗ്രൂപ്പുകൾ, ചാനലുകൾ, ഫോട്ടോ/വീഡിയോ/ഡോക്യുമെന്റ് പങ്കിടൽ.
  • മൾട്ടിഡിവൈസ്:ഒരേസമയം 5 ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാം.
  • ഉപയോഗം:സൗജന്യമായി ഉപയോഗിക്കാം.
  • ഉത്ഭവം:ഇത് ഒരു ഇന്ത്യൻ നിർമ്മിത ആപ്പാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here