പാലക്കാട് പുതിയ പാർട്ടി രൂപീകരിക്കാൻ CPIM വിമതർ

0
56

പുതിയ പാർട്ടി രൂപീകരിക്കാൻ സിപിഐഎം വിമതർ. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഐഎം വിമതരുടെ നീക്കം. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് നീക്കം. വിമതരുടെ പാർടിയിൽ പി കെ ശശിയെയും ഉൾപ്പെടുത്താൻ ശ്രമം. എന്നാൽ ശശി ഇതുവരെ മനസു തുറന്നിട്ടില്ല.

പാലക്കാട് ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഐഎം വിമതരുടേതാണ് സംയുക്ത നീക്കം. യുഡിഎഫിൻ്റെ പിന്തുണ വിമതർക്കുണ്ട്.വലിയ നേതാക്കൾ പാർട്ടി വിട്ട് പോയിട്ടും സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിൻ്റെ പ്രതികരണം.

കഴിഞ്ഞ തദേശ തിരഞെടുപ്പിൽ കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതർ യുഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചത് പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. സമാനമായ രീതിയിൽ യുഡിഎഫിൻ്റെ പിന്തുണയോടെയാണ് നീക്കമെന്നാണ് സൂചന.

വിമത നീക്കം ഗൗരവത്തോടെയാണ് സിപിഐഎം നേതൃത്വം നിരീക്ഷിക്കുന്നത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ പി കെ ശശിയുടെ നീക്കങ്ങൾ ഇന്നലെ ചർച്ചയായി. കെടിഡിസി ചെയർമാൻ സ്ഥാനവും പി കെ ശശി ഉടൻ രാജിവച്ചേക്കുമെന്ന് സൂചന. വിഎസിൻ്റെ പിഎയായിരുന്ന എ സുരേഷിനെയും കോൺഗ്രസിലെത്തിക്കാൻ നീക്കം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here