കശ്‌മീരിലും ആന്‍ഡമാന്‍ നിക്കോബാറിലും ഭൂചലനം;

0
34

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 5.35ഓടെയാണ് ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പഠാനാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 10 കീമി ആഴത്തില്‍ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഓഫ് സീസ്മോളജി (എൻസിഎസ്) എക്‌സില്‍ കുറിച്ചു.

സമാന സംഭവം ആന്‍ഡമാന്‍ നിക്കോബാറിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടര്‍സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് പ്രസ്‌താവനയിൽ പറഞ്ഞു. 10 കിലോമീറ്റർ ആഴത്തില്‍ പ്രകമ്പനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. നേരത്തെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഉണ്ടായ ശക്തമായ ഭൂകമ്പം സുമാനിക്ക് കാരണമായിട്ടുണ്ട്. അതില്‍ നിരവധി പേര്‍ മരിക്കുകയും സ്വത്തുവകകള്‍ നശിക്കുകയും ചെയ്‌തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here