റാംസർ കൺവെൻഷന് കീഴിൽ ഇന്ത്യയിലെ രണ്ട് പക്ഷി സങ്കേതങ്ങൾക്കൂടി; പ്രശംസിച്ച് മോദി

0
31

ഉത്തർപ്രദേശിലെ എറ്റയിലെ പട്‌ന പക്ഷി സങ്കേതവും ഗുജറാത്തിലെ ഛരി-ധണ്ടും ആണ് റാംസർ സൈറ്റുകളിൽ ഉൾപ്പെടുത്തിയത്. ഇത് പരിസ്ഥിതി സംരക്ഷണത്തിനും പക്ഷി മൃഗാദികളുടെ ആവാസവ്യവസ്ഥയ്‌ക്കും പ്രയോജനം ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ന്യൂഡൽഹി: ആഗോള പാരിസ്ഥിതിക ഉടമ്പടിയായ റാംസർ കൺവെൻഷന് കീഴിൽ രണ്ട് പക്ഷി സങ്കേതങ്ങൾക്കൂടി ഉൾപ്പെടുത്തി. ഉത്തർപ്രദേശിലെ എറ്റയിലെ പട്‌ന പക്ഷി സങ്കേതവും ഗുജറാത്തിലെ ഛരി-ധണ്ടും ആണ് റാംസർ സൈറ്റുകളിൽ ഉൾപ്പെടുത്തിയത്. ഇതോടെ പ്രശംസകൾ അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. ഈ പുതിയ കൂട്ടിച്ചേർക്കലുകളോടെ ഇന്ത്യയിലെ ആകെ റാംസർ സൈറ്റുകളുടെ എണ്ണം 98 ആയി ഉയർന്നു.

“ഉത്തർപ്രദേശിലെ എറ്റയിലുള്ള പട്‌ന പക്ഷിസങ്കേതവും ഗുജറാത്തിലെ കച്ചിലെ ഛരി-ധണ്ടും റാംസർ സൈറ്റിൽ ചേർക്കപ്പെട്ടതിൽ സന്തോഷമുണ്ട്. അവിടുത്തെ തദ്ദേശവാസികൾക്കും തണ്ണീർത്തട സംരക്ഷണത്തിൽ പങ്കുചേർന്നവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ”, എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

“ജൈവ വൈവിധ്യത്തെയും ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. എല്ലാ ജീവിവർഗങ്ങൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥകളായി ഈ തണ്ണീർത്തടങ്ങൾ തുടർന്നും വളരട്ടെ,” എന്നും മോദി കൂട്ടിച്ചേർത്തു.

തുടർന്ന് ജൈവവൈവിധ്യത്തിൻ്റെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി ഇത്തരമൊരു കൂട്ടിച്ചേർക്കലിനെ രാജ്യത്തിൻ്റെ മികച്ച നീക്കമെന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചു. നിരവധി ജീവജാലങ്ങൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥകളായി ഈ തണ്ണീർത്തടങ്ങളെ മാറ്റിയതിൽ കേന്ദ്ര, പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രി ഭൂപേന്ദർ യാദവിനെയും പ്രശംസിച്ചു. അദ്ദേഹത്തിൻ്റെ എക്‌സ് പോസ്‌റ്റിന് മറുപടിയായി തണ്ണീർത്തടങ്ങൾ തുടർന്നും വളരണമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

“നമ്മുടെ പരിസ്ഥിതിയെയും സമ്പന്നമായ തണ്ണീർത്തടങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ അന്താരാഷ്ട്ര അംഗീകാരം പ്രതിഫലിപ്പിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന പക്ഷികൾക്ക് പുറമേ ചിങ്കാരമാൻ, ചെന്നായ, കാട്ടുപൂച്ച, കുറുക്കൻ എന്നിവയുടെ ആവാസവ്യവസ്ഥയ്‌ക്കും ഉറപ്പുണ്ടാകുന്നു”, എന്ന് മന്ത്രി ഭൂപേന്ദർ യാദവ് എക്‌സിൽ കുറിച്ചു. കൂടാതെ മോദിയുടെ ഭരണത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ റാംസർ ശൃംഖല 276 ശതമാനത്തിലധികം വികാസം പ്രാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാംസർ സൈറ്റുകളെപ്പറ്റി വിശദമായി

പരിസ്ഥിതി, ജൈവവൈവിധ്യം, ജലശാസ്ത്രം, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവയ്‌ക്ക് പ്രധാന്യം നൽകുന്ന അന്താരാഷ്‌ട്ര ഉടമ്പടിയുള്ള തണ്ണീർത്തടമാണ് റാംസർ സൈറ്റ്. റാംസർ കൺവെൻഷൻ പ്രകാരം തിരിച്ചറിഞ്ഞിട്ടുള്ള പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ തണ്ണീർത്തടങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും സുസ്ഥിര ഉപയോഗം ഉറപ്പാക്കുന്നതിലും പ്രധാനമായും ശ്രദ്ധ ചെലുത്തുന്നു. ഇതുകൂടാതെ വംശനാശഭീഷണി നേരിടുന്ന ജീവികൾക്കും പക്ഷികൾക്കും ദേശാടനപ്പക്ഷികൾക്കും ആവാസവ്യവസ്ഥ ഒരുക്കുന്നു.

തണ്ണീർത്തടങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 1971ൽ ഇറാനിലെ റാംസറിൽ ആണ് റാംസർ കൺവെൻഷൻ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1982 ലാണ് ഇന്ത്യ ഈ കൺവെൻഷനിൽ ഒപ്പുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here