ഫോണില്‍ നോക്കി കുത്തിയിരിപ്പാണോ? പണി കിട്ടും…! മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധര്‍

0
28

ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളിലും മൊബൈൽ നെക്ക് സിൻഡ്രോം ഉണ്ടെന്ന് വിദഗ്‌ധര്‍. തല ചരിച്ച് വച്ചുള്ള ഫോണ്‍ ഉപയോഗം കഴുത്തിൻ്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് വിദഗ്‌ധ അഭിപ്രായം. മൊബൈൽ നെക്ക് സിൻഡ്രോമിനെക്കുറിച്ച് കൂടുതലറിയാം…

ന്ന് പലരും ഫോണുകളിലും ടാബ്‌ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും ദീർഘനേരം സമയം ചെലവഴിക്കുന്നവരാണ്. സ്‌ക്രീന്‍ സമയം കൂടുതലായാല്‍ അത് നമ്മുടെ കണ്ണിനെ ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പലപ്പോഴും ആളുകള്‍ സ്‌ക്രീനിലെ ലൈറ്റ് കണ്ണില്‍ ഏല്‍ക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഫോണ്‍ ഉപയോഗം കണ്ണിനെ ബാധിക്കുന്നതിനോടൊപ്പം കഴുത്തിനെയും ബാധിക്കുമെന്നത് ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല.

പലപ്പോഴും ദീർഘനേരം തല കുനിച്ച് ഫോണുകളിലക്ക് നോക്കുന്നത് കഴുത്തിൻ്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു. സ്ഥിരമായി കഴുത്തിന് സമ്മർദ്ദം ചെലുത്തുന്നത് ദീർഘകാല ആരോഗ്യ പ്രശ്‌ങ്ങളിലേക്ക് നയിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. കഴുത്തിന് അുഭവപ്പെടുന്ന ഈ ആരോഗ്യ പ്രശ്‌നത്തെ ‘മൊബൈൽ നെക്ക് സിൻഡ്രോം’ എന്നാണ് അറിയപ്പെടുന്നത്.

ഈ അവസ്ഥ എങ്ങനെ ഉണ്ടാകുന്നുവെന്നും അത് തടയാൻ നമുക്ക് എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നും മനസിലാക്കേണ്ടത് പ്രധാനമാണെന്ന് ജയ്‌പൂരിലെ സികെ ബിർള ആശുപത്രിയിലെ ന്യൂറോ സർജറി സീനിയർ കൺസൾട്ടൻ്റായ ന്യൂറോ സർജൻ ഡോ. സഞ്ജീവ് സിങ് പറയുന്നു. നമ്മുടെ ദൈനംദിന ശീലങ്ങളിൽ ലളിതമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ മൊബൈൽ നെക്ക് സിൻഡ്രോം തടയാവുന്നതാണ്.

എന്താണ് മൊബൈൽ നെക്ക് സിൻഡ്രോം? എങ്ങനെ മനസിലാക്കാം? എങ്ങനെ ഇവയെക്കുറിച്ച് മനസിലാക്കാം? എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ? എന്നിവയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍. മൊബൈൽ നെക്ക് സിൻഡ്രോമിനെക്കുറിച്ച് കൂടുതല്‍ അറിയാം വിദഗ്‌ധ അഭിപ്രായത്തിലൂടെ….

1 എന്താണ് മൊബൈൽ നെക്ക് സിൻഡ്രോം?

മനുഷ്യൻ്റെ തലയ്ക്ക് ഒരു ബൗളിങ് ബോൾ പോലെ ഏകദേശം 4.5 മുതൽ അഞ്ച് കിലോഗ്രാം വരെ ഭാരം വരും. തല നിവർന്ന് നട്ടെല്ലിന് മുകളിൽ സന്തുലിതമായി നിവർന്നു നിൽക്കുമ്പോളാണ് ശരീരം നന്നായി പ്രവര്‍ത്തിക്കുന്നത്. എന്നാൽ നിങ്ങൾ തല മുന്നോട്ട് ചരിച്ചാണ് എപ്പോഴും ഫോണിലേക്ക് നോക്കുന്നത്.

തല മുന്നോട്ട് ചരിച്ച് ദീര്‍ഘനേരം ഫോണ്‍ നോക്കുന്നത് കഴുത്തിനെ ഇത് സാരമായി ബാധിക്കുന്നുവന്നാണ് ഡോ. സഞ്ജീവ് സിങ് പറയുന്നത്. ” തല മുന്നോട്ട് ചരിക്കുമ്പോൾ കഴുത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. 15 ഡിഗ്രി ചരിവിൽ പോലും കഴുത്തിന് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുന്നു. 45 ഡിഗ്രിയിൽ ഒരു ഫോൺ ഉപയോഗിക്കുമ്പോൾ ഇത് കഴുത്തിൻ്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു” സഞ്ജീവ് സിങ് വ്യക്തമാക്കി.

ഈ അധിക ഭാരം കഴുത്തിലെ പേശികൾ, ലിഗമെൻ്റുകൾ, ഇൻ്റവെർടെബ്രൽ ഡിസ്‌കുകൾ, ഫേസെറ്റ് സന്ധികൾ എന്നിവയുടെ പ്രവര്‍ത്തനത്തെ ബുദ്ധിമുട്ടിലാക്കുന്നു. തുടര്‍ന്ന് തല ചെറിയ രീതിയില്‍ കുനിയുമ്പോള്‍ പോലും വേദന അനുഭപ്പെടാന്‍ തുടങ്ങുന്നു. കാലക്രമേണ ഇത് പേശികളുടെ പ്രവര്‍ത്തനത്തെ നിലയ്‌ക്കുന്നതിലേക്ക് നയിക്കുന്നു. കഴുത്ത് വേദന, പേശിവലിവ്, തലവേദന, തോള്‍ വേദന എന്നിവയാണ് ഇതിൻ്റെ പ്രത്യാഘാതങ്ങള്‍.

2. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?

മൊബൈൽ നെക്ക് സിൻഡ്രോം സംഭവിക്കുന്നത് സാങ്കേതികവിദ്യ മൂലമല്ല, മറിച്ച് നമ്മൾ പലപ്പോഴും ഫോണുകളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയാണ് ഉണ്ടാകുന്നത്. സ്‌ക്രീനുകൾക്ക് മുന്നിൽ ധാരാളം സമയം ചെലവഴിക്കുന്നതും തല ശരിയായ ദിശയില്‍വയ്‌ക്കാത്തതാണ് ഇതിൻ്റെ കാരണം. സാധാരണയായി ആളുകൾ ഫോണുകൾ കണ്ണിന് ഏകേശം താഴെയായാണ് പിടിക്കുന്നത്. ഇത് കഴുത്ത് മുന്നോട്ട് വളയാൻ കാരണമാകുന്നുവെന്ന് സഞ്ജീവ് സിങ് വ്യക്തമാക്കി.

പ്രത്യേകിച്ച് കൗമാരക്കാർ അവരുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ധാരാളം സമയം ചെലവഴിക്കുന്നു. അവർ ഓൺലൈൻ ക്ലാസുകൾ കേള്‍ക്കുന്നത്, മണിക്കൂറുകളോളം ഗെയിമുകൾ കളിക്കുന്നത്, സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുന്നത്, ചാറ്റിങ് നടത്തുന്നത് എന്നിവയെല്ലാം ഇതില്‍ പെടും. ദീർഘനേരം അനങ്ങാതെ ഇരിക്കുന്നത് കഴുത്തിലും വയറിലും പേശികൾ ദുർബലമാകുന്നതിന് കാരണമാകുന്നു. ഇത് ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും നട്ടെല്ലിനെ അസ്വസ്ഥമാക്കുകയും ചെയ്യും.

കൗമാരത്തില്‍ എല്ലുകളും പേശികളും വളര്‍ന്നു കൊണ്ടിരിക്കുന്ന സമയമാണ്. ഈ സമയത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളര്‍ച്ചയെ ബാധിക്കുമെന്നത് ആശങ്ക ജനകമാണ്. ഇപ്പോൾ അവരുടെ ശരീരത്തിൽ ചെലുത്തുന്ന ചെറിയ സമ്മര്‍ദ്ദം പോലും കാലക്രേണ വലിയ വേദനകള്‍ക്ക് ഇടയാക്കും. വേദനകള്‍ കൂടുതൽ നേരം നീണ്ടുനിൽക്കാനും ഇടയാക്കും. അതിനാൽ ഇന്ന് കുനിഞ്ഞിരിക്കുന്നത് ഭാവിയിൽ ദീർഘകാല വേദനയായി മാറിയേക്കാം” സിങ് കൂട്ടിച്ചേർത്തു.

മൊബൈൽ നെക്ക് സിൻഡ്രോമം വന്നാല്‍ അത് ചികിത്സയിലൂടെ പരഹരിക്കാന്‍ കഴിയും. കൗമാരക്കാരും യുവാക്കളും ചെറിയ ലക്ഷണങ്ങള്‍ കാട്ടി തുടങ്ങുമ്പോള്‍ തന്നെ ഡോക്‌ടറുടെ പരശോനകള്‍ക്ക് വിധേയമാകണം. തുടക്കത്തില്‍ കാണിച്ചില്ലെങ്കില്‍ ഇത് വലിയ പ്രശ്‌നത്തിന് കാരണമായേക്കാമെന്ന് ഡോ.സിങ് പറയുന്നു.

നമ്മുടെ ശരീരം നടക്കാനും ഓടാനും ഇരിക്കാനും ഉതകുന്ന വിധമാണ് സൃഷ്‌ടിച്ചിക്കുന്നത് അല്ലാതെ ദിവസം മുഴുവനും സ്‌ക്രീനുകളിൽ നോക്കി ഇരിക്കാൻ വേണ്ടിയല്ല. നമ്മുടെ നട്ടെല്ലിൻ്റെ സൃഷ്‌ടിയും ശരീരത്തിൻ്റെ എല്ലാ ചലനത്തിനും വേണ്ടിയാണ്. ഇന്നത്തെ ജീവിതരീതി നമ്മുടെ ശരീരത്തിൻ്റെ ചലനത്തെ കൂടുതല്‍ വഷളാക്കുന്നു. ശരിയായ ഇടവേളകൾ എടുക്കുന്നില്ല. ഉറക്കമില്ലായ്‌മയും ഉറക്ക കൂടുതലും കാര്യങ്ങള്‍ വഷളാക്കുന്നു. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുമ്പുള്ള ഫോണ്‍ ഉപയോഗവും ഇതില്‍ പെടും. ലൈറ്റുകൾ ഓഫ് ചെയ്‌തതിന് ശേഷം കഴുത്ത് വളച്ച് ഫോണ്‍ നോക്കുന്നതാണ് നിങ്ങളെ അപകടത്തിലേക്ക് നയിക്കുന്നത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങൾക് കാരണമാകുന്നു” ന്യൂറോ സർജൻ വിശദീകരിക്കുന്നു.

ലക്ഷണങ്ങൾ

  • രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന കഴുത്ത് വേദന
  • കൈകളിൽ മരവിപ്പ്
  • കയ്യില്‍ തരിപ്പ് ഉണ്ടാകുന്നത്

ഇവയിലേതെങ്കിലും ഉണ്ടെങ്കിൽ ഉടനടി വൈദ്യോപദേശം ആവശ്യമാണ്. ഇൻ്റർനെറ്റ് പരിഹാരങ്ങൾക്കോ ​​സ്വയം രോഗനിർണയത്തിനോ നില്‍ക്കരുതെന്ന് ഡോ സിങ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here