കൂത്തുപറമ്പ്: എരത്തോളി ചോനാടത്ത് സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കോടൻ സ്മാരക വായനശാലക്കു നേരെ ബോംബെറിഞ്ഞു.രണ്ടു നാടൻ ബോംബുകളാണ് എറിഞ്ഞത്. ഒരു ബോംബ് റോഡിൽ വീണു പൊട്ടി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. ആക്രമണത്തിൽ വായനശാലയുടെ
ജനൽചില്ലുകൾ തകർന്നു.
എ.എൻ.ഷംസീർ എംഎൽഎ, പ്രാദേശിക നേതാക്കളായ ടി.പി.ശ്രീധരൻ, എം.സി.പവിത്രൻ, എ.കെ.രമ്യ എന്നിവർ സ്ഥലം സന്ദർശിച്ചു.