അഞ്ച് സംസ്എഥാനങ്ങളിൽ സ്ഐആർ സമയപരിധി നീട്ടി;

0
39

തിരുത്തലുകളും പരാതികളും സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 19ന് അവസാനിക്കും. പശ്ചിമ ബംഗാൾ ഗോവ, രാജസ്ഥാൻ,പുതുച്ചേരി, ലക്ഷദ്വീപ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിരിക്കുന്നത്.

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ എസ്‌ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ. അറിയിപ്പിന് പിന്നാലെ പുതിയ മാർഗ നിർദേശങ്ങളും കമ്മിഷൻ നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളിൽ തിരിച്ചറിയൽ രേഖയായി പത്താം ക്ലാസ് (മാധ്യമിക്) അഡ്‌മിറ്റ് കാർഡ് പരിഗണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

മാധ്യമിക് അഡ്‌മിറ്റ് കാർഡ് തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് പാനൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഡ്‌മിറ്റ് കാർഡ് പരിഗണിക്കാനാകില്ലെന്ന് ഇസിഐ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. അതേസമയം പശ്ചിമ ബംഗാൾ ഗോവ, രാജസ്ഥാൻ,പുതുച്ചേരി, ലക്ഷദ്വീപ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ സമയപരിധിയും നീട്ടിയിട്ടുണ്ട്. ഇതോടെ തിരുത്തലുകളും പരാതികളും സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 19ന് അവസാനിക്കും.

ചീഫ് ഇലക്‌ടറൽ ഓഫിസർ പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം എന്യുമറേഷൻ ഫോമുകളിലൂടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും അവസരം ലഭിക്കും. ഇതുവരെ പശ്ചിമ ബംഗാളിൽ എട്ട് ഫോമുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികൾ ബൂത്ത് ലെവൽ ഏജൻ്റുമാരെ നിയമിച്ചിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാർട്ടികളാണ് ബി‌എൽ‌എമാരെ നിയമിക്കുന്നത്. 1950 ലെ ജനാധിപത്യ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി വോട്ടർ പട്ടികയുടെ ഉത്തരവാദിത്തം അവർ വഹിക്കുന്നു. അവർ പൊതുജനങ്ങളിൽ നിന്ന് പരാതികൾ ശേഖരിക്കും. രേഖാമൂലമുള്ള അപേക്ഷകൾ മാത്രമെ പരിഗണിക്കുകയുള്ളൂ – കമ്മീഷൻ വ്യക്തമാക്കി.

പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആർ നടപടിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം പുറപ്പെടുവിച്ചത്. എസ്‌ഐആർ നടപടിക്രമങ്ങളിൽ മാധ്യമിക് അഡ്‌മിറ്റ് കാർഡ് സ്ഥിരീകരണ ആവശ്യങ്ങൾക്കുള്ള രേഖയായി പരിഗണിക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പാനലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

യോഗ്യരായ ഒരു പൗരനെയും ഒഴിവാക്കിയിട്ടില്ലെന്നും ഒരു യോഗ്യതയില്ലാത്ത വ്യക്തിയെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ നടക്കുന്ന എസ്‌ഐആറിൻ്റെ ലക്ഷ്യമെന്നും കമ്മീഷൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here