കനത്ത മൂടൽമഞ്ഞും തണുപ്പും; ജനുവരി 15വരെ സ്കൂളുകൾ അടച്ചിടാൻ തീരുമാനം, ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും നിർദേശം ബാധകം

0
41

മോശം കാലാവസ്ഥ തുടരുന്നതിനാൽ ഡൽഹിയിലെ സ്കൂളുകൾ ജനുവരി 15 വരെ അടഞ്ഞുകിടക്കും. ഡൽഹി സർക്കാരിൻ്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് രാജ്യതലസ്ഥാനത്ത് ശൈത്യകാല അവധി പ്രഖ്യാപിച്ചത്. 2025-26 അധ്യയന വർഷത്തെ ഔദ്യോഗിക കലണ്ടറിൻ്റെ ഭാഗമായാണ് ഈ തീരുമാനം. ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും നിർദേശം ബാധകമാണ്.

ന്യൂഡൽഹി: കടുത്ത തണുപ്പ് തുടരുന്നതും രാവിലെയുള്ള മൂടൽമഞ്ഞും രൂക്ഷമായി തുടരുന്നതോടെ ഡൽഹിയിലെ സ്കൂളുകൾ ജനുവരി 15 വരെ അടഞ്ഞുകിടക്കും. ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും നിർദേശം ബാധകമാണ്. കടുത്ത തണുപ്പ് കാരണം കുട്ടികൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാലാണ് അവധി നീട്ടിയത്. ഡൽഹി സർക്കാരിൻ്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് ശൈത്യകാല അവധി പ്രഖ്യാപിച്ചത്. 2025 – 2026 അധ്യയന വർഷത്തെ ഔദ്യോഗിക കലണ്ടറിൻ്റെ ഭാഗമായാണ് ഈ തീരുമാനം.

 

ജനുവരി ഒന്നുമുതൽ ആരംഭിച്ച ശൈത്യകാല കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം നീട്ടുകയായിരുന്നു. അസാധാരണയായി അനുഭവപ്പെടുന്ന കഠിനമായ തണുപ്പ് കാരണം ജനുവരി ആദ്യ ആഴ്ചകളിൽ കുട്ടികൾക്ക് സ്കൂളിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് അവധി നീട്ടിയത്. രാവിലെ കനത്ത മൂടൽമഞ്ഞും കാഴ്ചക്കുറവും കാരണം കുട്ടികൾക്ക് സ്കൂളുകളിലെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.

വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ 2025-26 അധ്യയന വർഷത്തെ ഔദ്യോഗിക കലണ്ടർ അനുസരിച്ച് ശൈത്യകാല അവധി അവസാനിച്ചതിന് ശേഷം മാത്രമേ സാധാരണ ക്ലാസുകൾ പുനരാരംഭിക്കൂ. ഈ കലണ്ടർ പ്രകാരമാണ് സ്കൂളുകൾക്ക് അവധി ദിവസങ്ങളും അധ്യയന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാനാകുക.

ഡൽഹിയിലെ ശക്തമായ ശൈത്യകാലം പ്രൈമറി, മിഡിൽ ക്ലാസുകളിലെ ചെറിയ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. രാവിലെ അനുഭവപ്പെടുന്ന തണുപ്പ് ജലദോഷം, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഈ സാഹചര്യത്തിലാണ് അവധി നീട്ടാനുള്ള തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ജനുവരി ഒന്നുമുതൽ 15 വരെയുള്ള അവധി അധ്യയന കലണ്ടറിൽ ഒരു സാധാരണ അവധി ദിനമായി രേഖപ്പെടുത്തിയിട്ടുണ്ട്.

തലസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കളിൽ ആശങ്കയുണ്ട്. ശൈത്യകാല അവധി ഔദ്യോഗികമായി ജനുവരി 15 വരെയാണെങ്കിലും ചില സ്വകാര്യ സ്കൂളുകൾ തണുപ്പ് കാലത്ത് തുറക്കുന്നതിൽ ചില രക്ഷിതാക്കൾ സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സമയത്ത് ഡൽഹിയിലെ സ്കൂളുകൾ അടഞ്ഞുകിടക്കുമ്പോഴും സകേത് പ്രദേശത്തെ ചില സ്വകാര്യ സ്കൂളുകൾ നേരത്തെ തുറക്കാൻ പദ്ധതിയിടുന്നുവെന്നും അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്നും ചില രക്ഷിതാക്കൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

ഡൽഹിയിലെ സർക്കാർ സ്കൂളുകൾ കടുത്ത തണുപ്പ് കാരണം അടഞ്ഞുകിടക്കുമ്പോൾ ചില സ്വകാര്യ സ്കൂളുകൾ ഇപ്പോഴും ക്ലാസുകൾ നടത്തുന്നു എന്നാണ് പ്രധാന ആരോപണം. ഡൽഹിയിലെ DAV വികാസ്പുരി പോലുള്ള സ്കൂളുകൾ നിലവിലെ തണുപ്പ് കാലത്തും എല്ലാ വിദ്യാർഥികൾക്കുമായി വീണ്ടും തുറക്കാൻ പദ്ധതിയിടുന്നതായി ഒരു രക്ഷിതാവ് പറഞ്ഞു. ഈ പരാതികളിൽ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ ഇതുവരെ പ്രത്യേക വിശദീകരണം നൽകിയിട്ടില്ല. ഡൽഹിയിലെ എല്ലാ സ്കൂളുകളിലും ശൈത്യകാല അവധി ഏകീകൃതമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ രക്ഷിതാക്കൾ കൂടുതൽ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here