ഇത്തവണത്തെ ക്രിസ്മസ് – പുതുവത്സര വിപണി പിടിച്ച് സപ്ലൈകോ; നേടിയത് 82 കോടിയുടെ വിറ്റുവരവ്

0
32

ക്രിസ്മസ് – പുതുവത്സര സീസണിൽ സംസ്ഥാനത്തെ സപ്ലൈകോയ്ക്ക് 82 കോടി രൂപയുടെ വിറ്റു വരവ്. 36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. ഡിസംബർ 22 മുതൽ ജനുവരി ഒന്നുവരെയുള്ള പത്ത് ദിവസത്തെ കണക്കാണിത്. ഡിസംബർ 25ന് അവധിയായിരുന്നു.

തിരുവനന്തപുരം: ക്രിസ്മസ് – പുതുവത്സര സീസണിൽ വിപണി കയ്യടക്കി സപ്ലൈകോ . 82 കോടി രൂപയുടെ വിറ്റുവരവാണ് ക്രിസ്മസ് – പുതുവത്സര സീസണിൽ സപ്ലൈകോ സ്വന്തമാക്കിയത്. 36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ്. 2025 ഡിസംബർ 22 മുതൽ 2026 ജനുവരി ഒന്നുവരെയുള്ള 10 ദിവസത്തെ കണക്കിലാണ് 82 കോടി രൂപയുടെ വിറ്റുവരവ്. ഡിസംബർ 25ന് അവധിയായിരുന്നു.

സപ്ലൈകോ വിൽപ്പനശാലകളിലെയും 6 ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിൽപ്പന ഉൾപ്പെടെയുള്ള കണക്കാണിത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട , എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകൾ ഈ ദിവസങ്ങളിൽ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്.

പ്രത്യേക ഫെയറുകളിൽ നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റു വരവ് ഉണ്ടായി. ഇതിൽ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറിൽ 29.31 ലക്ഷം രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. ഇതിൽ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 16.19 ലക്ഷം രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here