തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയതിൽ ഒന്നാംപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. പിഎസ്സി ചെയർമാനും പിഎസ്സിയുമാണ് കൂട്ടുപ്രതിയെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ഒഴിവുണ്ടായിട്ടും സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടിക റദ്ദാക്കിയതിന് മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും പിഎസ്സിയുടെ രാഷ്ട്രീയ നിലപാടുമാണ് കാരണം. പുതിയ ലിസ്റ്റ് പോലുമില്ലാത്ത സാഹചര്യത്തിൽ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിന് എന്തായിരുന്നു തടസമെന്ന് വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.
പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി അനുവാണ് ജീവനൊടുക്കിയത്.