മത്സര ആവേശത്തിൽ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം

0
37

ആദ്യമായാണ് കേരളം രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. ടിക്കറ്റ് നിരക്ക് അറിയാം..

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടി20 ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം നടക്കുക. ഇതിൽ ജയിക്കാൻ ആയാൽ ഇന്ത്യ ടീം പരമ്പര സ്വന്തമാക്കും എന്നത് ഉറപ്പാണ്.

ഡിസംബർ 26, 28, 30 തീയതികളിലായി തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്‌സ് ഹബ് ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്ന് മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ബിസിസിഐ ക്യൂറേറ്ററുടെ മേല്‍നോട്ടത്തില്‍ രണ്ട് പിച്ചുകളാണ് കാര്യവട്ടത്ത് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യമായാണ് കേരളം രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.

കഴിഞ്ഞ മത്സരത്തിൽ മിന്നും ജയം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം വനിതാ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നടന്ന രണ്ടാം വനിത ടി20 മത്സരത്തിലാണ് ശ്രീലങ്കയെ ഇന്ത്യ തകർത്തത്. ശ്രീലങ്ക ആദ്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസാണ് നേടിയത്. അതേസമയം എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. 34 പന്തിൽ നിന്ന് 69 റൺസെടുത്ത ഷെഫാലി അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

ടിക്കറ്റ് നിരക്ക്

വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനെക്കുറിച്ചറിയാനും മാർഗനിർദേശങ്ങൾ മനസിലാക്കാനും കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വെബ്സൈറ്റും സാമൂഹിക മാധ്യമ പേജുകളും പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ticketgenie.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക പരിഗണന നൽകിക്കൊണ്ട് 125 രൂപയാണ് ടിക്കറ്റ് നിരക്ക്. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം, ആഹാര പദാർത്ഥങ്ങൾ, പടക്കങ്ങൾ, സിഗരറ്റ്, ലൈറ്റർ, തീപ്പെട്ടികൾ, ലഹരി പദാർത്ഥങ്ങൾ, ബാഗ്, കുട, ഹെൽമറ്റ്, ക്യാമറ എന്നിവ സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ല. സുഗമമായ പ്രവേശനം ഉറപ്പാക്കാൻ ഓരോരുത്തരും ടിക്കറ്റിൽ രേഖപ്പെടുത്തിയ ഗേറ്റുകൾ വഴി കൃത്യസമയത്ത് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രദ്ധിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യന്‍ സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, സ്നേഹ റാണ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ദീപ്‌തി ശര്‍മ, ഹര്‍ലീന്‍ ഡിയോള്‍, രേണുക സിംഗ്, കമാലിനി.

ശ്രീലങ്കന്‍ സ്‌ക്വാഡ്: ചമാരി അത്തപ്പത്തു (ക്യാപ്റ്റന്‍) ഹര്‍ഷിത സമരവിക്രമ (വൈസ് ക്യാപ്റ്റന്‍) ഹാസിനി പെരേര, വിഷ്മി ഗുണരത്‌നെ, നിലാക്ഷിക ഡി സില്‍വ, കവിഷ ദില്‍ഹാരി, ഇമേഷ ദുലാനി, കൗഷിനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), മാല്‍ഷ ഷെഹാനി, ഇനോക രണവീര, ഷാഷിനി ഗിംഹാനി, നിമിഷ മധുഷാനി, കാവ്യ കാവിണ്ടി, രശ്‌മിക സേവ്വണ്ടി, മാല്‍ക്കി മദാര.

LEAVE A REPLY

Please enter your comment!
Please enter your name here