അഗർത്തല: ത്രിപുരയിൽ യുവതി ഭർത്താവിനെ കൊലപ്പെടുത്തി കിടപ്പുമുറിയിൽ കുഴിച്ചുമൂടി. ഭാരതി റിയാംഗ് എന്ന 27 കാരിയാണ് സഞ്ചിത് റിയാംഗ് എന്ന മുപ്പതുകാരനെ കൊലപ്പെടുത്തിയത്. ധലായി ജില്ലയിലെ ഗാന്ധാചെര ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം യുവതി സ്വമേധയ പൊലീസിന് മുന്നിൽ കീഴടങ്ങി. ഇയാളുടെ മൃതദേഹം വീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു. ദമ്പതികൾക്ക് ആറു വയസുള്ള പെൺകുട്ടിയുണ്ട്. കൊലയുടെ കാരണം വ്യക്തമല്ല.