നെഞ്ചെരിച്ചിലോ ഹാര്‍ട്ട് അറ്റാക്കോ? എങ്ങനെ തിരിച്ചറിയാം

0
74

ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അഥവാ അസിഡിറ്റിയുമായി ബന്ധപ്പെട്ട വേ​ദനയും ഏതാണ്ട് ഓരേ പോലെ ആയതിനാൽ പലര്‍ക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കാറുണ്ട്. ഇത് ചികിത്സ വൈകിപ്പിക്കുന്നതിനോ അനാവശ്യ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിനോ കാരണമാകുന്നു.

വയറില്‍ നിന്ന്‌ അന്നനാളിയിലൂടെ ദഹനരസങ്ങള്‍ തിരിച്ച്‌ കയറി വരുന്ന ആസിഡ്‌ റീഫ്‌ളക്‌സ്‌ കാരണമുണ്ടാകുന്നതാണ് നെഞ്ചെരിച്ചില്‍ അഥവാ അസിഡിറ്റി, ഗ്യാസ് എന്നൊക്കെ പറയുന്നത്. സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. ഇത് കിടക്കുമ്പോഴോ കുനിയുമ്പോഴോ തീവ്രമാകാം.ഡയഫ്രത്തില്‍ സമ്മര്‍ദം ഉണ്ടാക്കാനും അതിലൂടെ നെഞ്ച് വേദന ഉണ്ടാകാനും ഗ്യാസ് കാരണമാകും.

എന്നാല്‍ ഹൃദയത്തിലേക്കുള്ള രക്തവിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട്‌ നിന്നു പോകുന്ന സാഹചര്യമാണ്‌ ഹൃദയാഘാതം. ഈ സമയം നെഞ്ചിലോ കൈകളിലോ സമ്മർദം, മുറുക്കം, വേദന അല്ലെങ്കിൽ ഞെരുക്കം എന്നിവ അനുഭവപ്പെടാം. ചിലരില്‍ ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, തലകറക്കം എന്നിവയും ഉണ്ടാകാം. ഹൃദയാഘാതം ഏത് പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം.

പുകവലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയുള്ളവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണ്. സമയം തെറ്റിയ ഭക്ഷണം കഴിപ്പ്‌, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ആസിഡ്‌ റീഫ്ലക്‌സിലേക്ക്‌ നയിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ്‌ റീഫ്ലക്സ് കുറയ്‌ക്കും.

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

  • നെഞ്ചില്‍ ആരംഭിച്ച വേദന ഇടതുകൈയിലേക്കും കഴുത്തിലേക്കും താടിയെല്ലിലേക്കും വ്യാപിക്കും.
  • ഓക്കാനം, അടിവയറ്റില്‍ വേദന എന്നിവ അനുഭവപ്പെടും.
  • ശ്വാസതടസം അനുഭവപ്പെടും.
  • അമിതമായി വിയര്‍ക്കും.
  • ക്ഷീണം തോന്നും.
  • തലകറക്കം, തലയ്ക്ക് ഭാരമില്ലായ്മ എന്നിവ അനുഭവപ്പെടും.
    •  
    • പൊസിഷൻ മാറുന്നത് നെഞ്ചെരിച്ചിൽ ഒഴിവാക്കും.
    • അൻ്റാസിഡുകൾ നെഞ്ചെരിച്ചിൽ വേഗത്തിൽ മെച്ചപ്പെടുത്തും.
    • ഹൃദയാഘാത സമയത്ത് സ്ത്രീകൾക്ക് ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടാം. പ്രായമായ ആളുകൾക്ക് തളർച്ച, ശ്വാസംമുട്ടൽ, വിയപ്പ് എന്നിവ അനുഭവപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here