വനിതാ പ്രീമിയര്‍ ലീഗിന്‍റെ നാലാം സീസണിന്‍റെ പൂർണ്ണ ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു. ജനുവരി 9 മുതൽ ഫെബ്രുവരി 5 വരെ രണ്ട് നഗരങ്ങളിലായി ടൂർണമെന്‍റ് നടക്കും. നവി മുംബൈ, വഡോദര എന്നീ സ്റ്റേഡിയങ്ങളാകും വരും സീസണിന് വേദികളാവുക. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും തമ്മിലുള്ള മത്സരത്തോടെയാണ് ഡബ്യുപിഎല്‍ ആരംഭിക്കുക. ഫൈനൽ ഫെബ്രുവരി 5 ന് വഡോദരയിലെ കൊടാമ്പി സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്‍റില്‍ ആകെ 22 മത്സരങ്ങൾ നടക്കും. സീസണിലെ ആദ്യ 11 മത്സരങ്ങൾ ജനുവരി 9 മുതൽ 17 വരെ നവി മുംബൈയിലും, പ്ലേഓഫ് ഉൾപ്പെടെ അടുത്ത 11 മത്സരങ്ങൾ വഡോദരയിലും നടക്കും.
ഫെബ്രുവരി 1 ന് ലീഗ് ഘട്ടം അവസാനിച്ച ശേഷം, ഫെബ്രുവരി 3 ന് എലിമിനേറ്റർ മത്സരം നടക്കും. രണ്ടും മൂന്നും സ്ഥാനക്കാർ പരസ്പരം ഏറ്റുമുട്ടും. പട്ടികയിൽ ഒന്നാമതെത്തുന്നവർ ഫെബ്രുവരി 5 ന് നേരിട്ട് ഫൈനലിലേക്ക് മുന്നേറും. തുടർന്ന്, പുരുഷ അണ്ടർ 19 ലോകകപ്പ് ഫെബ്രുവരി 6 ന് നടക്കും, പുരുഷ ടി20 ലോകകപ്പ് ഫെബ്രുവരി 7 ന് ആരംഭിക്കും.
WPL 2026 ലീഗിന്‍റെ നാലാമത്തെ സീസണാണ്. മുംബൈ ഇന്ത്യൻസ് 2025 ലും 2023 ലും രണ്ടുതവണ കിരീടം നേടിയിട്ടുണ്ട്. ട്രോഫി ഉയർത്തിയ മറ്റൊരു ടീം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മാത്രമാണ്. 2024 ലാണ് ആര്‍സിബി സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് മൂന്ന് തവണ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്‌തു. അതേസമയം ഗുജറാത്ത് ജയന്‍റ്‌സും യുപി വാരിയേഴ്‌സും ഇതുവരെ ഫൈനലിൽ എത്തിയിട്ടില്ല.
WPL 2026- പൂർണ്ണ ഷെഡ്യൂൾ
നവി മുംബൈയിൽ നടക്കുന്ന മത്സരങ്ങൾ
- ജനുവരി 9: മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
- ജനുവരി 10: യുപി വാരിയേഴ്സ് vs. ഗുജറാത്ത് ജയന്റ്സ്
- ജനുവരി 10: മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ്
- ജനുവരി 11: ഡൽഹി ക്യാപിറ്റൽസ് vs. ഗുജറാത്ത് ജയന്റ്സ്
- ജനുവരി 12: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs. യുപി വാരിയേഴ്സ്
- ജനുവരി 13: മുംബൈ ഇന്ത്യൻസ് vs. ഗുജറാത്ത് ജയന്റ്സ്
- ജനുവരി 14: യുപി വാരിയേഴ്സ് vs ഡൽഹി ക്യാപിറ്റൽസ്
- ജനുവരി 15: മുംബൈ ഇന്ത്യൻസ് vs. യുപി വാരിയേഴ്സ്
- ജനുവരി 16: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ഗുജറാത്ത് ജയന്റ്സ്
- ജനുവരി 17: യുപി വാരിയേഴ്സ് vs മുംബൈ ഇന്ത്യൻസ്
- ജനുവരി 17: ഡൽഹി ക്യാപിറ്റൽസ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
വഡോദരയിൽ നടക്കുന്ന മത്സരങ്ങൾ
- ജനുവരി 19: ഗുജറാത്ത് ജയന്റ്സ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
- ജനുവരി 20: ഡൽഹി ക്യാപിറ്റൽസ് vs മുംബൈ ഇന്ത്യൻസ്
- ജനുവരി 22: ഗുജറാത്ത് ജയന്റ്സ് vs. യുപി വാരിയേഴ്സ്
- ജനുവരി 24: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ഡൽഹി ക്യാപിറ്റൽസ്
- ജനുവരി 26: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs മുംബൈ ഇന്ത്യൻസ്
- ജനുവരി 27: ഗുജറാത്ത് ജയന്റ്സ് vs ഡൽഹി ക്യാപിറ്റൽസ്
- ജനുവരി 29: യുപി വാരിയേഴ്സ് vs റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു
- ജനുവരി 30: ഗുജറാത്ത് ജയന്റ്സ് vs. മുംബൈ ഇന്ത്യൻസ്
- ഫെബ്രുവരി 1: ഡൽഹി ക്യാപിറ്റൽസ് vs. യുപി വാരിയേഴ്സ്
WPL 2026 നോക്കൗട്ട് മത്സരങ്ങൾ
- ഫെബ്രുവരി 3: എലിമിനേറ്റർ
- ഫെബ്രുവരി 5: ഫൈനൽ







