വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ; അപേക്ഷ ഓഫീസുകളിൽ എത്തിക്കണം

0
108

വാഹന രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷകൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺലൈനായി അപേക്ഷിക്കാമായിരുന്നു. വാഹനത്തിന്റെ സാധുവായ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല.

വാഹനം ഉപയോഗിച്ച ദിവസം വരെയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here