സ്‌കൂള്‍ കായിക മേള സമാപനം ഇന്ന്;

0
35

സ്‌കൂള്‍ കായിക മേളയുടെ സമാപനം ഇന്ന് വൈകിട്ട്. തലസ്ഥാനത്തെ എല്‍പി യുപി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സമാപന ചടങ്ങില്‍ രാജേന്ദ്ര അര്‍ലേക്കറാണ് മുഖ്യാതിഥി.

തിരുവനന്തപുരം: സ്‌കൂള്‍ കായിക മേളയുടെ സമാപനം ഇന്ന് (ഒക്‌ടോബര്‍ 28). ഇതോടനുബന്ധിച്ച് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന എല്‍പി യുപി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സമാപനം ഇന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും.

കായികമേളയുടെ സമാപന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരിക്കും മുഖ്യാതിഥി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജിആർ അനിൽ എന്നിവർ ചടങ്ങില്‍ സംസാരിക്കും.

മേയർ ആര്യ രാജേന്ദ്രൻ, ആൻ്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പിആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്‌ടർ എൻഎസ്കെ ഉമേഷ്, ജില്ലാ കലക്‌ടർ അനുകുമാരി എന്നിവരും പങ്കെടുക്കും. സമാപന ചടങ്ങിൻ്റെ അവസാന ഘട്ടത്തില്‍ ഓവറോൾ ചാമ്പ്യൻമാർക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

67ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21നാണ് ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സ്‌കൂൾ അത്‍ലറ്റിക് മീറ്റിലെ ചാമ്പ്യന്മാരെ അറിയാം. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്‌തത്.

LEAVE A REPLY

Please enter your comment!
Please enter your name here