മഞ്ചാടി Adenanthera pavonina 🌹🌹🌹🌹🌹🌹🌹🌹

0
53

കുട്ടിക്കാലത്തെ മായാത്ത ഓർമ്മകളിൽ ഏറ്റവും വർണ്ണാഭമായത് എല്ലാവർക്കും മഞ്ചാടിക്കുരുതന്നെ ആണ്. മഞ്ചാടിക്കുരു പെറുക്കുവാൻ തൊടികളിൽ പോയിരുന്ന ഓർമ്മകൾ അയവിറക്കാത്ത മലയാളി മനസ്സുണ്ടാവില്ല. ചാരുത മാത്രമല്ല ഔഷധ ഗുണങ്ങൾ ഉൾപെടെ മറ്റു പല ഗുണങ്ങളും ഉള്ള, തൊടികളിൽ വളർത്തേണ്ട ഒരു വൃക്ഷമാണ് മഞ്ചാടി. ഇതിൻ്റെ (ശാസ്ത്രീയനാമം Adenanthera pavonina )എന്നാണ്. നമ്മുടെ നാട്ടിൽ നന്നായി വളരുന്നു. ഇലപൊഴിയും വൃക്ഷമാണ്. മേയ്-ജൂലായിൽ കായ് വിളയും.ഗുരുവായൂർ ക്ഷേത്രത്തിൽ പോയിട്ടുള്ളവർക്ക് അവിടെ മഞ്ചാടികുരുവിന്റെ പ്രാധാന്യം അറിയാമായിരിക്കും..ഗുരുവായൂർ ക്ഷേത്രത്തിലെ സവിശേഷമായ ഒരു ആചാരമാണ് മഞ്ചാടിക്കുരു ദേവന് സമർപ്പിക്കുന്നത്. ഇത് ഭക്തന്റെ എളിമ, വിശുദ്ധി, ഭാഗവാനിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു

ഔഷധ യോഗങ്ങൾ
🌹🌹🌹🌹🌹🌹🌹🌹

🍃 തളിരിലയും തണ്ടും ചേർത്തു കഷായം വച്ചു കുടിച്ചാൽ വയറുകടി മാറിക്കിട്ടും (ഇതിന് E – coli എന്ന ബാക്ടീരിയയെ നശിപ്പിക്കാനുള്ള ശേഷി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്)

🍃 ഗൌട്ട് പോലുള്ള സന്ധിവാത രോഗികളിൽ സന്ധികളിലുള്ള നീരും വേദനയും കുറയാൻ മഞ്ചാടിമരത്തൊലി അരച്ചിടാറുണ്ട്..

🍃വിത്തിനുള്ളിലെ പരിപ്പ് എടുത്തു പൂച്ച് ഇട്ടാൽ ചതവും നീരും കുറഞ്ഞുകിട്ടും

🍃വിത്തു സ്വർണത്തിനുള്ള അളവ് തൂക്കമായി പണ്ട് ഉപയോഗിച്ചിരുന്നു. അവ ജപമാലയിലും കോർക്കാറുണ്ട്.

🍃തടിയിൽ നിന്നു കിട്ടുന്ന പശ തിലക് എന്ന പേരിൽ അറിയപ്പെടുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here