വിദ്യാർഥികളുടെ സംശയങ്ങള്‍ ഇനി എഐ തീർക്കും;

0
34

ഹൈദരാബാദ്: സംസ്ഥാനത്തെ ആദ്യ എഐ ലാബ് ഒരുക്കാൻ തെലങ്കാനയിലെ സർക്കാർ സ്‌കൂള്‍. നിർമിതബുദ്ധിയുടെ പ്രത്യേകതകളെ തിരിച്ചറിയുന്നതിനും വിദ്യാസമ്പന്നരായ തലമുറകളെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്‌കൂളിൽ എഐ ലാബ് ഒരുക്കുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ ആദിവാസി ശ്രീരാംപൂർ ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് ആദ്യ എഐ ലാബ് ഒരുങ്ങുന്നത്.

നാളെ (സെപ്‌തംബർ 11) ഉദ്‌ഘാടനത്തിനുശേഷം ലാബ് വിദ്യാർഥികൾക്കായി തുറന്നുനൽകും. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സ്‌കീമിന് കീഴിൽ ‘പയനിയർ ലാബ്’ കമ്പനി നൽകിയ ഫണ്ട് ഉപയോഗിച്ച് ടി-ഫൈബർ കമ്പനിയാണ് ലാബ് നിർമാണം പൂർത്തിയാക്കിയത്.

വിദ്യാർഥികൾക്കായി ഉയർന്ന നിലവാരമുള്ള ഡെസ്‌ക്‌ടോപ്പുകൾ ലാബിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ലാബ് വഴി അധ്യാപകർക്കും വിദ്യാർഥികൾക്കും 100ലധികം എഐ ടൂള്‍സിൽ പരിശീലനം നൽകാൻ ലക്ഷ്യമിടുന്നതായി അധികൃതർ പറഞ്ഞു. ലാബിൻ്റെ ഉപയോഗത്തെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും ‘സൂപ്പർ ടീച്ചർ എഡ്യൂ റിഫോംസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന തെലങ്കാന സ്റ്റാർട്ടപ്പ് പരിശീലനകേന്ദ്രത്തിൻ്റെ പിന്തുണ ഉണ്ടാകും.

ടി-ഫൈബർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും ഇതിനകം തന്നെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കിയിട്ടുണ്ട് എന്ന് ടി ഫൈബർ എംഡി വേണുപ്രസാദ് പറഞ്ഞു. കൂടാതെ എല്ലാ വീടുകളിലും ഐപിടിവി, ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം സാധ്യമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്‌കൂളിൽ ‘ഗൂഗിൾ ക്ലാസ് മുറികൾ’ നടപ്പിലാക്കുന്നതിനായി ടി ഫൈബർ കമ്പനി ഗൂഗിളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും വേണുപ്രസാദ് കൂട്ടിച്ചേർത്തു.

മുമ്പ് ആവശ്യമായ സാങ്കേതികവിദ്യകളോ ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയോ ഇല്ലാതിരുന്ന ഒരു ഗ്രാമമായിരുന്നു ഇത്. എന്നാൽ ഗുണനിലവാരമുള്ള സാങ്കേതിക വിദ്യകളിലൂടെ വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകാൻ സജ്ജരാണ് ഇവിടുത്തെ അധ്യാപകർ. എഐ ലാബിൻ്റെ പ്രവർത്തനത്തോടെ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങളാണ് സ്‌കൂൾ മുമ്പോ ട്ട് വക്കുന്നത്.

എഐ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്‌ത് ഐഐടി മദ്രാസ്

അതേസമയം കൃത്രിമ ബുദ്ധി ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് (ഐഐടി മദ്രാസ്) ‘സ്വയം പ്ലസ്’ എന്ന പോർട്ടലിലൂടെ സ്‌കൂൾ അധ്യാപകർക്കായി എഐ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന ഒരു സംവിധാനം മുൻപോട്ട് വച്ചിരുന്നു. സെപ്റ്റംബർ 8ന് കാമ്പസിൽ നടന്ന പരിപാടിയിൽ ഐഐടി മദ്രാസ് ഡയറക്‌ടർ പ്രൊഫസർ വി കാമകോടിയാണ് കോഴ്‌സിനെ പരിചയപ്പെടുത്തിയത്.

അതേസമയം കൃത്രിമ ബുദ്ധി ഉപയോഗിച്ചുകൊണ്ട് വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് (ഐഐടി മദ്രാസ്) ‘സ്വയം പ്ലസ്’ എന്ന പോർട്ടലിലൂടെ സ്‌കൂൾ അധ്യാപകർക്കായി എഐ കോഴ്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന ഒരു സംവിധാനം മുൻപോട്ട് വച്ചിരുന്നു. സെപ്റ്റംബർ 8ന് കാമ്പസിൽ നടന്ന പരിപാടിയിൽ ഐഐടി മദ്രാസ് ഡയറക്‌ടർ പ്രൊഫസർ വി കാമകോടിയാണ് കോഴ്‌സിനെ പരിചയപ്പെടുത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here