തിരുവനന്തപുരം : നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി.സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ പ്രതിഷേധിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വി വി രാജേഷ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റു ചെയ്തത്.
ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിലാണ് നേതാക്കൾ പ്രതിഷേധിച്ചത്. സർക്കാരിനെതിരെ പ്ലക്കാർഡ് ഉയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്ത നേതാക്കൾ നിയമസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു. പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയ്യാറായില്ല. തുടർന്ന് പൊലീസ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.