സ്വാർത്ഥമായ സകല കർമ്മങ്ങളുടെയും ഫലം ദുഃഖം മാത്രമാണെന്ന് അറിഞ്ഞാലും ……………..!
എന്തുതന്നെയായാലും ………….. അതിന്റെ ഫലം ഒരിക്കൽ ദുഃഖ ഹേതു ആകുക തന്നെ ചെയ്യും …………..!
ഓരോ കർമ്മങ്ങൾക്കും അധിപതിയായുള്ള ഭഗവാനിൽ സമര്പ്പിച്ചുള്ള കർമ്മഫലം നമ്മെ കർമ്മങ്ങളുടെ ബന്ധനത്തിൽ പെടുത്തുകയില്ല ………. !
നാം നമ്മുടെ ആത്മാവിനെ ചുറ്റുമുള്ള ലോകവുമായി … രൂപങ്ങളുമായി ബന്ധിപ്പിക്കാണ്ടിർക്കാൻ ശ്രദ്ധയോടെ ജീവിക്കാൻ പഠിക്കണം …..!
ശ്രദ്ധയ്ക്ക് ജീവിതത്തിൽ അത്രമേൽ പ്രസക്തി ഉണ്ട് .. അശ്രദ്ധ അപകട ഹേതുവും !
നാം ഈ ജന്മത്തിൽ പരമ പവിത്രമായ ആത്മ ബന്ധം വെച്ചു പുലർത്തേണ്ടത് ഭഗവാനോട് മാത്രമാണ് …..!
ആ ഒരു ബന്ധം മാത്രമാണ് സത്യം …ശാശ്വതം …!
ആ ഒരു ബന്ധമല്ലാതെ മറ്റൊരു ബന്ധവും നമ്മെ മുക്തരാക്കുന്നില്ല …!
അതിനു പരമമായി വേണ്ടത് സത് സംഗവും …!
സത്ജനങ്ങലോടുള്ള സംസർഗ്ഗം , സത് വചനങ്ങലോടുള്ള സംസർഗ്ഗം , സത്യവുമായുള്ള സംസർഗ്ഗം ,
ഒന്നോർക്കുക …….
ഈ നൂൽപ്പാലത്തിലൂടെയുള്ള യാത്ര കലിയുഗത്തിൽ അതീവ ദുഷ്കരമാണ് ……
സത് കർമ്മങ്ങൽക്കാവും എറ്റവും വിഖ്നങ്ങളും നേരിടേണ്ടി വരുക …………!
.എന്നാലും ….പഠിപ്പിക്കുക മനസ്സുകളെ …..ഭഗവത്സന്നിധിയുടെ മാഹാത്മ്യം …… ഇതിലൂടെയെല്ലാം ഭഗവത് സ്വരൂപത്തിലേക്ക് ശ്രദ്ധ വെക്കുക ….!
ഈ മായാമയ പ്രപഞ്ചത്തിലെ ദുർ വാസനകളിൽ വീണു മനസ്സിൽ കളങ്കം പുരട്ടാതെ …..
നാമ സംകീർത്തന ശുദ്ധിയാൽ ഭഗവത് ത്രിപ്പാദ പദ്മങ്ങളിൽ എത്തി ചേരുക ……മാത്രമാണ് ജന്മ ഉദ്ദേശ്യം ………!
അമ്മയുടെ ഗർഭത്തിൽ തലകീഴായി ജടരാഗ്നിയിൽ തപിക്കുമ്പോൾ ഭഗവാനോട് കൊടുക്കുന്നൊരു വാക്കുണ്ട് … ഹരേ നാരായണാ ……ഇതിൽ നിന്നും പുറത്തു രക്ഷപെടുമ്പോൾ പിന്നെ ഒരു ജന്മം മുഴുവൻ ഭഗവത് പൂജ ചെയ്തു ഭഗവാനിൽ എത്തിചേർന്നു കൊള്ളാമെന്നു ….!അങ്ങനെ പ്രാർഥിച്ചു നിരവധി യാതനകൾക്ക് ഒടുവിൽ കിട്ടുന്ന ഒരു അവസരമാണ് ഈ ജന്മം ….!
അത് വീണ്ടും പാഴായി കളയാതിരിക്കുക ………..!
ഹരേ എന്ന് മനസ്സുതൊട്ടു വിളിക്കുവാൻ പോലും പുണ്യമുള്ള മനസ്സുകള്ക്കു മാത്രമേ സാധ്യമാവു ……..
മറ്റുള്ളവർക്ക് അതിലത്ര പ്രസക്തമായി ഒന്നും തോന്നുകയില്ല ….!
നിങ്ങളുടെ മനസ്സുകൾ അങ്ങനെ തയാറായി എങ്കിൽ യാത്ര നല്ല ഗതിയിൽ ആണെന്ന് വിശ്വസിക്കാം …….!
വഴി ഏതായാലും മതം ഏതായാലും ജാതി ഏതായാലും …….. വിളിക്കുന്ന നാമ വിശുദ്ധിയും ,ശ്രദ്ധയും , ചെയ്യുന്ന കർമ്മ ശുദ്ധിയും അവനെ ഭഗവാനിൽ എത്തിക്കും ……………. ഈ ജന്മത്തിന്റെ അർത്ഥം തിരിച്ചറിഞ്ഞാലും ……….








