നീറ്റ് യുജി 2025 കൗൺസിലിങ് ഷെഡ്യൂൾ പരിഷ്‌കരിച്ച് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി).

0
101

നീറ്റ് യുജി 2025 കൗൺസിലിങ് ഷെഡ്യൂൾ പരിഷ്‌കരിച്ച് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി). അഖ്യലേന്ത്യാ ക്വാട്ട (എഐക്യൂ) 2025 ലെ നീറ്റ് യുജി സീറ്റ് അലോട്ട്മെൻ്റ് ഫലം ഓഗസ്‌റ്റ് 9 ന് mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. 85 ശതമാനം സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള നീറ്റ് യുജി കൗൺസിലിങ് റൗണ്ട് 1 ഓഗസ്‌റ്റ് 18 നകം പൂർത്തിയാക്കേണ്ടതുണ്ട്.

നീറ്റ് യുജി കൗൺസിലിങ് 2025 സംസ്ഥാന തിരിച്ചുള്ള ഫല തീയതികൾ

സംസ്ഥാനം തീയതി
ഉത്തർപ്രദേശ് ഉടൻ പുറത്തിറങ്ങും
സിഇഎൻടിഎസി പുതുച്ചേരി പരിഷ്‌കരിച്ച് പുറത്തിറക്കി
ജാർഖണ്ഡ് റൗണ്ട് 1 ഓഗസ്‌റ്റ് 6 2025
മധ്യപ്രദേശ്‌ റൗണ്ട് 1 ഓഗസ്‌റ്റ് 6 2025
കേരളം റൗണ്ട് 1 പുറത്തിറങ്ങി
ഛത്തീസ്‌ഗഢ് റൗണ്ട് 1 ഓഗസ്‌റ്റ് 6 2025

നീറ്റ് യുജി സംസ്ഥാന കൗൺസിലിങ് 2025 പുതുക്കിയ തീയതികൾ

റൗണ്ടുകൾ സംസ്ഥാന നീറ്റ് യുജി കൗൺസിലിങ് സംസ്ഥാനങ്ങൾ തിരിച്ചുള്ള തെരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പരിശോധന
റൗണ്ട് 1 2025 ഓഗസ്‌റ്റ് 9 – 18 2025 ഓഗസ്റ്റ് 25 – 26
ചേരാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 24, 2025
റൗണ്ട് 2 2025 ഓഗസ്‌റ്റ് 27 – സെപ്റ്റംബർ 5 2025 സെപ്റ്റംബർ 12 – 13
ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ 11, 2025
റൗണ്ട് 3 2025 സെപ്റ്റംബർ 15 – 25 ഒക്ടോബർ 1, 2025
ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ 30, 2025
സീറ്റുകളുടെ ഒഴിവ് 2025 ഒക്ടോബർ 2 – 5
ചേരാനുള്ള അവസാന തീയതി ഒക്ടോബർ 10, 2025
യുജി കോഴ്‌സുകൾ ആരംഭിക്കുന്ന തീയതി സെപ്റ്റംബർ 5, 2025

സിഇഇ കേരള നീറ്റ് യുജി ഒന്നാം ഘട്ട സീറ്റ് അലോട്ട്‌മെൻ്റ് ഫലം 2025 പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ മെഡിക്കൽ ഡെൻ്റൽ കോളജുകളിലെ 2025-26 അധ്യായന വർഷത്തെ പ്രവേശനത്തിനായുള്ള കേരള നീറ്റ് യുജി കൗൺസിലിങ്ങിൻ്റെ ഒന്നാം ഘട്ടത്തിനായുള്ള താത്‌കാലിക സീറ്റ് അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റായ cee.kerala.gov.in ലെ കാൻഡിഡേറ്റ് പോർട്ടൽ വഴി ഉദ്യോഗാർഥികൾക്ക് അലോട്ട്മെൻ്റ് ലിസ്‌റ്റ് പരിശോധിക്കാം.

നീറ്റ് യുജി 2025 റാങ്കുകളുടെ അടിസ്ഥാനത്തിൽ ഒന്നാം റൗണ്ട് കൗൺസിലിങ്ങിൽ ആകെ 5,611 പേർക്ക് താത്‌കാലികമായി സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. ജൂലൈ 30 നും ആഗസ്‌റ്റ് 4 നും ഇടയിൽ ഉദ്യോഗാർഥികൾ പൂരിപ്പിച്ച ഓൺലൈൻ ഓപ്‌ഷനുകളുടെ അടിസ്ഥാനത്തിലാണ് സീറ്റ് അലോട്ടമെൻ്റ് തയ്യാറാക്കിയതെന്ന് സിഇഇ അറിയിച്ചു.

എങ്ങനെ പരിശോധിക്കാം

  • സിഇഇ യുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in സന്ദർശിക്കുക
  • കീം 2025 കാൻ്റിഡേറ്റ് പോർട്ടൽ ക്ലിക്ക് ചെയ്യുക
  • അലോട്ട്മെൻ്റ് ലിസ്‌റ്റ് ടാബ് ക്ലിക്ക് ചെയ്യുക
  • മെഡിക്കൽ എന്നതിന് കീഴിലുള്ള ആദ്യഘട്ട അലോട്ട്മെൻ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ശേഷം വരുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്‌ത് പരിശോധിക്കാവുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here