വയനാടിന്റെ പാരിസ്ഥിതികപ്രാധാന്യം വിളിച്ചോതി 90 ഇനം തുമ്പികളെക്കൂടി തിരിച്ചറിഞ്ഞു. മേയ് രണ്ടുമുതൽ നാലുവരെ വൈത്തിരി,.കുറുവ, ബാണാസുര, കുറിച്യർമല, വെള്ളരിമല, തൊള്ളായിരം കണ്ടി, ചെമ്പ്ര എന്നിങ്ങനെ ഏഴു ക്യാമ്പുകളിലായി 20 പേർ ചേർന്നാണ് പഠനം നടത്തിയത്.
വനംവകുപ്പും ഹ്യൂമ് സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി, സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ് എന്നീ……
സന്നദ്ധസംഘടനകളും ചേർന്ന് നടത്തിയ സർവേയിൽ അപൂർവവും തദ്ദേശീയവുമായ തുമ്പികളെ കണ്ടെത്താനായി. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നീലഗിരി മലമുത്തൻ, വർണനിഴൽത്തുമ്പി, മഴക്കാടുകളിലെ മരപ്പോടുകളിൽ മാത്രം പ്രജനനം നടത്തുന്ന.മഞ്ഞവരയൻ വർണത്തുമ്പി എന്നിവയാണ് സർവേയിലെ പ്രധാനകണ്ടെത്തലുകൾ. സർവേക്ക് സി.കെ. വിഷ്ണുദാസ്, പി.കെ. മുനീർ,സായൂജ് രവി, വിവേക് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.