വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം വിവാദപരാമർശം; നടപടിക്കൊരുങ്ങി പോലീസ്

0
30

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിനെതിരെ ലഭിച്ച പരാതികളിൽ നിയമോപദേശം തേടി പോലീസ്.

പ്രസംഗത്തിലെ പരാമർശത്തിൽ കേസെടുത്താൽ കോടതിയിൽ നിലനിൽക്കുമോ എന്നാണു പോലീസ് പരിശോധിക്കുന്നത്. പത്തിലേറെ വിവിധ സ്റ്റേഷനുകളിലാണ് പരാതികൾ ലഭിച്ചിരിക്കുന്നത്.

എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ 5-ാം തീയ്യതി നടത്തിയ ശ്രീനാരായണ കൺവൻഷനിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലയാളുകൾ കാണുന്നതെന്നും സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

പ്രതികരിച്ച് നേതാക്കൾ

പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശത്തെ ഒരു പൂച്ചക്കുഞ്ഞുപോലും പിന്തുണച്ചില്ല. പ്രസക്തിയില്ലാത്ത വൃത്തികെട്ട പ്രസ്താവനയാണത്. പ്രസ്താവന ഇറക്കിയാൽ ഭൂമി കുലുങ്ങുമെന്നായിരിക്കും അവർ പ്രതീക്ഷിച്ചിരിക്കുന്നത്. ഒന്നും നടക്കില്ല. ശ്രദ്ധ ലഭിക്കാനും വാർത്ത സൃഷ്ടിക്കാനും വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ.

കെ.സുരേന്ദ്രൻ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്

  • മലപ്പുറത്തെപ്പറ്റി വെള്ളാപ്പള്ളി പറഞ്ഞതു യാഥാർഥ്യമാണ്. അതിൽ എന്താണു തെറ്റ്.

ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത പ്രസിഡന്റ്

  • മലപ്പുറം ജില്ലയെയും ജനങ്ങളെയും മനസ്സിലാക്കാതെ ചിലർ പറയുന്ന പ്രസ്താവനകൾ തികഞ്ഞ അവജ്ഞയോടെ തള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here