‘പൊൻമാൻ’ കണ്ട് അഭിനന്ദനവുമായി ചിയാൻ വിക്രം

0
43

ബേസിൽ ജോസഫ് നായകനായ ജ്യോതിഷ് ശങ്കർ ചിത്രം ‘പൊൻമാൻ’ കണ്ട് അഭിനന്ദനവുമായി തമിഴ് സൂപ്പർ താരം വിക്രം. ചിത്രം കണ്ട് ഏറെയിഷ്ടപെട്ട വിക്രം, അതിന് ശേഷം സംവിധായകൻ ജ്യോതിഷ് ശങ്കറിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. വൈകാതെ തന്നെ ചിത്രത്തിൻ്റെ ടീമിനെ നേരിൽ കാണാം എന്നും വിക്രം ‘പൊൻമാൻ’ ടീമിനെ അറിയിച്ചിട്ടുണ്ട്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, ജി.ആർ. ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം സൂപ്പർ വിജയം നേടി പ്രദർശനം തുടരുകയാണ്.

ജനുവരി 30ന് പ്രദർശനത്തിനെത്തിയ ചിത്രത്തിൽ സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ.വി. കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി. അമ്പു, തങ്കം മോഹൻ തുടങ്ങിയവരും അഭിനയിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജി.ആർ. ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് എഴുതുന്നു. ജി.ആർ. ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here