പത്തനംതിട്ട: അടൂര്‍ ഏനാത്ത് അച്ഛനെയും 9 വയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് കടികയില്‍ താമസിക്കുന്ന കല്ലുംപുറത്ത് പുത്തന്‍പുരയ്ക്കല്‍ മാത്യു ടി അലക്‌സ് (47), മൂത്തമകന്‍ മെല്‍വിന്‍ മാത്യു എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്.
മാത്യുവിന്റെ ഇളയമകന്‍ രാവിലെ എഴുന്നേറ്റതിന് ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ബഹളംവെച്ച് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.മാത്യുവും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അടൂര്‍ വടക്കടത്തുകാവ് നടക്കാവ് സ്വദേശിയായ മാത്യു ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നാണ് വിവരം. വീടിന്റെ സ്വീകരണമുറിയിലാണ് മാത്യുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മകന്റെ മൃതദേഹം കട്ടിലിലായിരുന്നു. മകനെ കൊലപ്പെടുത്തിയശേഷം മാത്യു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.