യുഡിഎഫിലേക്കെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ എംഎൽഎ. ഇ ടി മുഹമ്മദ് ബഷീർ പി വി അബ്ദുൽ വഹാബ് എന്നിവരുമായി ഡൽഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെഎംസിസിയുടെ പരിപാടിയിലും പി വി എൻ പങ്കെടുത്തു.
സൗഹ്യദ സന്ദർശനം ആയിരുന്നുവെന്നും നിലമ്പൂരിലെ എംഎൽഎയും എംപിയും എന്ന നിലയ്ക്ക് ഒന്നിച്ച് നിന്നാണ് നാടിന്റെ വികസനവുമായി മുന്നോട്ടുപോകുന്നതെന്നും പി.വി അൻവർ പറഞ്ഞു. കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്തത് അവിചാരിതമായിട്ടാണെന്നും
ഡിഎംകെയുടെ പ്രഖ്യാപനത്തിന്റെ നയരേഖയിൽ പറയുന്ന വിഷയങ്ങൾ ആയതിനാലാണ് പരിപാടിയിൽ പങ്കെടുത്തതുമെന്നുമാണ് പി.വി അൻവറിൻ്റെ വിശദീകരണം
ഇടതുമുന്നണി വിട്ട് ഡൽഹിയിലെത്തിയതിന് പിന്നാലെ ആയിരുന്നു ലീഗ് നേതാക്കളുമായുള്ള പി.വി അൻവർ എംഎൽഎയുടെ കൂടിക്കാഴ്ച. ഇ ടി മുഹമ്മദ് ബഷീർ എംപി അബ്ദുൽ വഹാബ് എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തി. കെഎംസിസിയുടെ പരിപാടിയിലും ലീഗ് നേതാക്കൾക്കൊപ്പം പങ്കെടുത്തു.