ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 942 പേര് മരിക്കുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. 16,95,982 പേര് രോഗമുക്തി നേടി. 47,033 പേര്‍ക്കാണ് കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവന് നഷ്ടമായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 12 വരെ 2,68,45,688സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.