അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താം, വീടുകളിലെ മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല.

0
34

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മാര്‍ഗരേഖ പുതുക്കി. സ്ഥാപനങ്ങള്‍ക്കുള്ള തുകയാണ് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. വീടുകളിലെ മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല.

മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് ഉയര്‍ക്കാം. നിലവില്‍ 100 രൂപയാണ് ചാക്കിന് ഈടാക്കുന്നത്. ഒരുമാസം ആദ്യ അഞ്ച് ചാക്കിന് 100 രൂപ. തുടര്‍ന്നുള്ള അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെ വാങ്ങാം. എത്രയാണ് ഈടാക്കുന്നതെന്ന് തദ്ദേശ ഭരണ സമിതിക്ക് തീരുമാനിക്കാം.

മാലിന്യം ശേഖരിച്ച് ജീവിക്കുന്ന വനിതകള്‍ക്ക് ആശ്വാസമാണ് തീരുമാനം. ദീര്‍ഘനാളായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here