പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം; മുസ്ലീംലീഗ് നേതാവിനെതിരെ കേസെടുത്തു

0
109

മലപ്പുറം: പരപ്പരനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തു. എസ്.ടി.യു ജില്ലാ സെക്രട്ടറി ചേക്കാലി റസാഖിനെതിരെയാണ് കേസ് എടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.

പഠനോപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ വിളിച്ചു വരുത്തി റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കുട്ടിയും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. തുടർന്ന് പോക്‌സോ നിയമ പ്രകാരം റസാഖിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here