മുൻകൂർ ജാമ്യം ഹർജി സമർപ്പിച്ചു ജയസൂര്യ

0
51

സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് ജയസൂര്യ; മുൻകൂർ ജാമ്യം ഹർജി സമർപ്പിച്ചുസെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരുമെന്ന് സിനിമാ താരം ജയസൂര്യ. ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ സമർപ്പിച്ചു. പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി സിനിമാ താരം ജയസൂര്യ. പരാതിക്കാരി പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളിൽ വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറഞ്ഞു.

വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ലെന്നും.ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ലെന്നും. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരുമെന്നും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്നാണ് ജയസൂര്യ ആവശ്യപ്പെടുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിൽ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here