ഓണം അടുക്കാറായി. മറുനാട്ടിൽ ജോലി ചെയ്യുന്നവർക്കും മറ്റു ജില്ലകളിൽ താമസിക്കുന്നവർക്കുമെല്ലാം എങ്ങനെ ഓണത്തിന് സ്വന്തം നാട്ടിലേക്ക് വരാമെന്നതാണ് ആലോചന. മറ്റൊന്നുമല്ല, സ്ഥിരം ട്രെയിനുകളിൽ ബുക്കിങ് പൂർത്തിയായി, ബസുകളിൽ പലതിനും പൊള്ളുന്ന നിരക്കാണ്, സീറ്റുകളുടെ ബുക്കിങ് ഒരുവിധ നേരത്തെ കഴിയുകയും ചെയ്തു. അതുകൊണ്ടു തന്നെ സാധാരണക്കാർക്ക് ആശ്വാസം റെയിൽവേ പ്രഖ്യാപിക്കുന്ന സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകളാണ്.
ഇപ്പോഴിതാ, ഓണം സമയത്ത് മംഗലാപുരത്ത് നിന്ന് കേരളത്തിലേക്കു ഒപ്പം തിരിച്ചും കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലേക്കും യാത്ര സുഗമമാക്കുന്നതിനും ഓണത്തിരക്ക് കുറയ്ക്കുന്നതിനുമായി റെയിൽവേ പ്രത്യേക സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ്. മംഗളുരു- കൊല്ലം- മംഗളുരു സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചു. ഇതാ വിശദായി അറിയാം.
ട്രെയിൻ നമ്പർ 06047 മംഗലാപുരം ജംങ്ഷൻ – കൊല്ലം സ്പെഷ്യൽ ട്രെയിൻ സെപ്റ്റംബർ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും രാത്രി 11.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ചൊവ്വാഴ്ച രാവിലെ 10.20 ന് കൊല്ലത്ത് എത്തും. 11 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. സ്ലീപ്പർ ക്ലാസ് കോച്ചുകളാണ് ഉള്ളത്. മംഗലാപുരം ജംങ്ഷൻ – കൊല്ലം യാത്രാ നിരക്ക് 430 രൂപയാണ്. സെപ്റ്റംബർ 9, 16, 23 എന്നീ തിയതികളിലാണ് ഇനി സർവീസ് ഉള്ളത്.
മംഗളുരു ജങ്ഷൻ – 23:00
കാസർഗോഡ് – 23:40
കാഞ്ഞങ്ങാട് – 00:01
പയ്യന്നൂർ – 00:24
കണ്ണൂർ – 00:57
തലശ്ശേരി – 01:18
വടകര – 01:38
കോഴിക്കോട് – 02:20
തിരൂർ – 02:58
ഷൊർണൂർ – 03:35
തൃശ്ശൂർ – 04:33
ആലുവ – 05:52
എറണാകുളം ടൌൺ – 06:38
കോട്ടയം – 07:50
ചങ്ങനാശ്ശേരി – 08:13
തിരുവല്ല – 08:25
ചെങ്ങന്നൂർ – 08:38
മാവേലിക്കര – 08:52
കായംകുളം – 09:02
കൊല്ലം – 10:20.