അട്ടപ്പാടിയില്‍ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു.

0
40

പാലക്കാട്: അഗളി പുതൂര്‍ പഞ്ചായത്തിലെ ഇടവാണി ഊരില്‍ നിന്നും ഉദ്ദേശം മൂന്ന് കിലോമീറ്റര്‍ മാറി ഏണിക്കല്‍ കിണ്ണക്കര മലയിടുക്കില്‍ നിന്ന് 123 തടങ്ങളിലായി നാലുമാസം പ്രായമുള്ള ഏഴു മുതല്‍ പത്തോളം അടി ഉയരമുള്ള 395 കഞ്ചാവ് ചെടികള്‍ കണ്ടെത്തി എക്‌സൈസ് വകുപ്പ് നശിപ്പിച്ചു.

വിപണിയില്‍ ഏകദേശം 10 ലക്ഷം രൂപ ഇതിന് വില മതിക്കും.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് പി.എസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എന്‍. നന്ദകുമാര്‍, രാജേഷ് കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പ്രമോദ്, പ്രസാദ്, ആനന്ദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചന്ദ്രകുമാര്‍, സുധീഷ് കുമാര്‍, രജീഷ്, അനൂപ്, ദിലീപ്, നിഥുന്‍, സാനി, വനംവകുപ്പ് ജീവനക്കാരായ അനു, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ഒരു മാസക്കാലമായി ഈ പ്രദേശങ്ങള്‍ എക്‌സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here