ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമയിലെ താരങ്ങൾക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളെ സംബന്ധിച്ച് ചോദ്യത്തിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇപ്പോൾ ഉയർന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്നും ഇക്കാര്യത്തിൽ കോടതി ഉചിതമായ തീരുമാനമെടുകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘മാധ്യമങ്ങൾക്ക് ഇത് തീറ്റയാണ് ഉയർന്നുവരുന്ന ആരോപണങ്ങൾ. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു കുഴപ്പവുമില്ല. പക്ഷെ വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്.ഈ വിഷയങ്ങൾ കോടതിക്ക് മുന്നിലാണ്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. അതിന് അനുസരിച്ച് അവർ തീരുമാനിക്കട്ടെ. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. മാധ്യങ്ങളാണോ കോടതി’, സുരേഷ് ഗോപി പറഞ്ഞു.