നക്ഷത്രഫലം, ജൂലൈ 31, 2024

0
50

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിഭാരം നിമിത്തം കുടുംബത്തിനായി സമയം കണ്ടെത്താൻ സാധിക്കാതെ വന്നേക്കാം. ഇത് കുടുംബാംഗങ്ങളുടെ അതൃപ്തിക്കിടയാക്കും. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വന്നുചേരും. ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം. ജോലിസ്ഥലത്ത് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധ വേണം. എതിരാളികൾ ശക്തരായിരിക്കും. വൈകുന്നേരം ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിൽ തേടുന്നവർക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കും.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിക്കൊപ്പം സമയം ചെലവിടാൻ സമയം കണ്ടെത്തും. ബിസിനസിലെ നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് തക്കതായ ഫലം ലഭിക്കുന്നതാണ്. സമ്പത്തും പ്രശസ്തിയും വർധിക്കും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത വേണം. ഇന്ന് ആർക്കെങ്കിലും പണം കടം കൊടുത്താൽ അത് തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രധാന പാരീസിക്ഷയ്ക്ക് ഒരുങ്ങുന്നവർ വളരെയധികം കഠിനധ്വാനം ചെയ്യേണ്ടതുണ്ട്.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ധൈര്യവും ആത്മവിശ്വാസവും വർധിക്കും. കുടുംബജീവിതം സന്തുഷ്ടകരമായിരിക്കും. മിഥുനം രാശിക്കാർ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസം കൂടിയാണ്. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കാൻ സാധിക്കും. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാനോ നഷ്ടമാകാനോ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. അമിതാവേശം നിയന്ത്രിക്കുക. വൈകുന്നേരം സുഹൃത്തുക്കളുമായി സമയം ചെലവിടാൻ സാധിക്കുന്നതാണ്. എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഡാലോചന നടത്താനിടയുള്ളതിനാൽ കരുതിയിരിക്കുക.

​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പല കാരണങ്ങളാൽ കർക്കടക കൂറുകാർക്ക് ഇന്ന് സമ്മർദ്ദം കൂടുതൽ അനുഭവിക്കേണ്ടി വരുന്ന ദിവസമാണ്. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകണം. ശരീര വേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വ്യാപാര മേഖലയിൽ നിന്ന് മികച്ച ലാഭം പ്രതീക്ഷിക്കാം. ബിസിനസിൽ എതിരാളികളുടെ നീക്കങ്ങളെ പരാജയപ്പെടുത്തും. സാമ്പത്തികമായി ശക്തിപ്പെടും. മക്കളുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. ചില കാര്യങ്ങളിൽ ഇന്ന് പിതാവിന്റെ ഉപദേശം വേണ്ടിവരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജീവിത നിലവാരം മെച്ചപ്പെടും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് സമ്മർദ്ദം കൂടാനിടയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ പിരിമുറുക്കം കുറയും. ഇന്ന് ആർക്കെങ്കിലും പണം കടം നൽകുന്നത് ഒഴിവാക്കണം, കാരണം ഇത് തിരികെ ലഭിക്കുന്നതിനുള്ള സാധ്യത നന്നേ കുറവാണ്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കുക. ജീവിത പങ്കാളിയുമായി ഭാവി ചില പരിപാടികൾ ആസൂത്രണം ചെയ്യും.

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മനസ് പല കാര്യങ്ങളാൽ പ്രക്ഷുബ്ധമാകാനിടയുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് വീണ്ടും തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചേക്കാം. അതിനായി അലസത ഉപേക്ഷിക്കേണ്ടതുണ്ട്. കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ സസ്‌മാരത്തിലും പെരുമാറ്റത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധുഗുണം ഉണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. ഇന്ന് പുതിയ സൗഹൃദങ്ങൾ ഉണ്ടായേക്കാം.

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വിജയം നേടാൻ പരിശ്രമം തുടരേണ്ടതുണ്ട്. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യത കാണുന്നു. ഇപ്പോഴുള്ള ജോലിസ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ തർക്ക സാഹചര്യങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. അമിത കോപം നിയന്ത്രിക്കുകയും വേണം. ഇല്ലെങ്കിൽ ഇത് നിങ്ങളുടെ തൊഴിലിലെ നേട്ടങ്ങൾക്ക് വിഘ്നം സൃഷ്ടിച്ചേക്കാം. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ആരോഗ്യപരമായി ഗുണമുണ്ടാകുന്ന ദിവസമാണ്. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ഉണ്ടാകും. നേട്ടങ്ങൾ ലഭിക്കാൻ പരിശ്രമം തുടരേണ്ടതുണ്ട്. ഇന്ന് അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടി വരും. ബിസിനസിൽ നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. ആരോഗ്യം മെച്ചപ്പെടുന്നതിനാൽ മനസും സന്തുഷ്ടമായിരിക്കും. പ്രണയ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. സന്താനങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റാൻ സാധിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പല തടസ്സങ്ങളും ഉണ്ടാകും.

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ബിസിനസിലെ എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത് ബിസിനസിനെ ദോഷകരമായി ബാധിച്ചേക്കാം. തൊഴിൽ രംഗത്ത് പ്രമോഷൻ പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ബന്ധുക്കൾ മുഖേന സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വീട്ടിൽ അതിഥി സന്ദർശനം ഉണ്ടാകാനിടയുണ്ട്. ഇന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിന് ഗുണകരമായ ദിവസമാണ്.

​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

തൊഴിൽ രംഗത്ത് നേട്ടമുണ്ടാകുന്ന ദിവസമാണ്. ബഹുമതി, സമ്മാനങ്ങൾ എന്നിവയെല്ലാം വന്നുചേരാനിടയുണ്ട്. വസ്തു ക്രയവിക്രയം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. മകരം രാശിക്കാർ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമാണ്. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. പ്രിയപ്പെട്ടവരോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തും. സന്താനങ്ങളുടെ കാര്യങ്ങൾക്കായി ഇന്ന് യാത്ര വേണ്ടി വന്നേക്കും.

​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളോ ഗുണകരമായ വാർത്തകളോ ലഭിക്കുന്നതാണ്. ഇന്ന് നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർധിക്കും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ സാമ്പത്തികാവസ്ഥയ്ക്ക് അനുസരിച്ച് ചെലവുകൾ നടത്താൻ ശ്രദ്ധിക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര വേണ്ടി വരും. വിദ്യാർഥികൾ അറിവ് മെച്ചപ്പെടുത്തും.

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

പഴയ വഴക്കുകൾ അവസാനിച്ചേക്കും. പുതിയ തർക്കങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. സൗഹൃദങ്ങൾ ദൃഢമാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. കഠിനമെന്ന് കരുതിയ ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ബിസിനസിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ മൂലം നേട്ടമുണ്ടാകും. കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. വൈകുന്നേരം സുഹൃത്തുക്കളുമായി സന്തോഷത്തോടെ സമയം ചെലവിടും.

LEAVE A REPLY

Please enter your comment!
Please enter your name here