CUET UG 2024 ഫലം പ്രസിദ്ധീകരിച്ചു;

0
67

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന്റെ (യുജി) ഫലം പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ജൂൺ 30ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്നതാണ് CUET UG ഫലങ്ങൾ. എന്നാൽ ചോദ്യപേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ‌ ടെസ്റ്റിങ് ഏജൻസി വിവാദത്തിൽ‌ പെട്ടതോടെ വൈകുകയായിരുന്നു. CUET UG പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

ഫലം പരിശോധിക്കുന്നതെങ്ങനെ?

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – exams.nta.ac.in
ഘട്ടം 2: ഹോംപേജിലെ CUET UG 2024 ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടു ചെയ്യും
ഘട്ടം 4: ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
ഘട്ടം 5: CUET UG ഫലം 2024 സ്ക്രീനിൽ ദൃശ്യമാകും
ഘട്ടം 6: പിന്നീടുള്ള ആവശ്യങ്ങൾക്കായി CUET UG ഫലം 2024 ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here