കാര്‍ഗില്‍ യുദ്ധത്തില്‍ വിജയത്തിന്റെ കാല്‍നൂറ്റാണ്ട്; സമുചിതമായ ആഘോഷപരിപാടികളുമായി സര്‍ക്കാർ.

0
44

1999 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തെ ഓർമ്മപ്പെടുത്തുന്ന കാർഗിൽ വിജയ് ദിവസിന് 25 വയസ്സ്. ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശിക്കും. ജൂലൈ 24 മുതൽ 26 വരെ ദ്രാസിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ . യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും തുടർന്ന് ‘ഷഹീദ് മാർഗ്’ സന്ദർശിക്കുമെന്നും 8 മൗണ്ടൻ ഡിവിഷനിലെ ജനറൽ ഓഫീസർ മേജർ ജനറൽ സച്ചിൻ മാലിക് അറിയിച്ചു.

ആഘോഷപരിപാടികളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി യുദ്ധത്തിൽ മരിച്ച സൈനികരുടെ ഭാര്യമാരുമായി സംവദിക്കും. ഇതിനുശേഷം അദ്ദേഹം വീർ ഭൂമി സന്ദർശിക്കും. ജൂലൈ 26-ന് അദ്ദേഹം ‘ഷിങ്കു ലാ ടണൽ’ വിർച്വലായ് ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഷിംലയിലെ ആർമി ട്രെയിനിംഗ് കമാൻഡ് റിഡ്ജിൽ വിവിധ പരിപാടികൾ സങ്കടിപ്പിക്കുന്നുണ്ട്. വീരമൃത്യു വരിച്ച ജവാന്മാരെ ആദരിക്കുന്ന ചടങ്ങ്, ആയുധങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, ‘നോ യുവർ ആർമി’ ​​എക്‌സിബിഷൻ, സ്‌കൂൾ കുട്ടികളുടെ കാർഗിൽ ദിവസ് കവിതാലാപനം എന്നിവ ഇവിടെ നടക്കും.

ഒപ്പം, ഗെയ്‌റ്റി തിയേറ്ററിലെ മൾട്ടിപർപ്പസ് ഹാളിൽ വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 12 മുതൽ 26 വരെയാണ് ഇന്ത്യൻ വ്യോമസേന ’ കാർഗിൽ വിജയ് ദിവസ് ‘രജത് ജയന്തി’ ആഘോഷിക്കുന്നത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി, ഉന്നത ഉദ്യോഗസ്ഥർ, വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾ, വിമുക്തഭടന്മാർ എന്നിവർ ജൂലൈ 13 ന് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

എല്ലാ വർഷവും ജൂലൈ 26 ന് ഇന്ത്യയിലുടനീളം കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു. 1999 മെയ് 8 മുതൽ ജൂലൈ 26 വരെയാണ് ഓപ്പറേഷൻ വിജയ് നടന്നത്. പാകിസ്ഥാൻ സൈന്യത്തിന് മേൽ ഇന്ത്യ നേടിയ വിജയത്തിന് പുറമേ, യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 രക്തസാക്ഷികളെയും ഈ ദിവസം അനുസ്മരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here