ഭാരത് ഫോണിൻ്റെ പുതിയ മോഡൽ ജിയോ പുറത്തിറക്കി

0
60

ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി ജിയോ. പുതിയ മോഡലിൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമുണ്ട്. യുപിഐ ഇൻ്റഗ്രേഷൻ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡൽ എത്തിയിരിക്കുന്നത്. വില 1399 രൂപയാണ്.ജിയോ ചാറ്റ് സന്ദേശമയയ്‌ക്കുന്നതിനുംവോയ്‌സ്/ വീഡിയോ കോളിംഗിനുമുള്ള തത്സമയ സേവനമാണ്.

ഉപയോക്താക്കൾക്ക് പ്രാദേശിക ഭാഷകളിൽപ്പോലും സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും കഴിയും. ബ്രാൻഡുകൾ, ബിസിനസുകൾ, ഓർഗനൈസേഷനുകൾ, ഗവൺമെൻ്റുകൾ എന്നിവയുമായി ഒരു 2-വേ ഇൻ്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാർത്താ അപ്‌ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്‌ബാക്ക് നൽകാനും ഒക്കെ കഴിയും.28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കും. 123 രൂപയുടെ പ്ലാനിൽ 14 ജി ബി ഡാറ്റയും 1234 രൂപയുടെ പ്ലാനിൽ 168 ജിബി ഡാറ്റയും ലഭിക്കും.

യുപിഐ സേവനങ്ങളും ലഭ്യമാണ്

ജിയോ ഭാരത് ബി1 മോഡൽ ഫോൺ കഴിഞ്ഞ വ‍ർഷമാണ് വിപണിയിൽ എത്തിയത്. 4ജി ഫോണായിരുന്നു ഇതും. ജിയോഭാരത് വിടു, കെ1 മോഡലുകളിൽ നിന്ന് നവീകരിച്ച പതിപ്പായിരുന്നു ഇത്.

ജിയോ ഭാരത് 5ജി ഫോണിന് 1299 രൂപയാണ് വില. 2.4 ഇഞ്ച് സ്‌ക്രീനും 2000 എംഎഎച്ച് ബാറ്ററിയുമായിരുന്നു ഇത്. പുതിയ മോഡലിലും സ്‌ക്രീനിലും ബാറ്ററി കപ്പാസിറ്റിയിലും കാര്യമായ മാറ്റമില്ല. സിനിമകൾ, വീഡിയോകൾ, സ്‌പോർട്‌സ് ഹൈലൈറ്റുകൾ എന്നിവ ആസ്വദിക്കുന്നതിനാകുന്ന രീതിയിലാണ് സ്ക്രീൻ രൂപകൽപ്പന.

23 ഇന്ത്യൻ ഭാഷകളിൽ സേവനം ലഭ്യമാണ്. യുപിഐ പേയ്‌മെൻ്റുകൾക്കായി ജിയോ പേ ആപ്പും ലഭ്യമാണ്.
ജിയോ സിം കാർഡുകൾ മാത്രമാണ് ഈ ഫോണിൽ ഉപയോഗിക്കാൻ ആകുക. ജിയോ അല്ലാത്ത സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല.

രാജ്യത്ത് ഇപ്പോഴും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ജിയോ ‘ജിയോ ഭാരത്’ പ്ലാറ്റ്ഫോമിലെ ഫോൺ അവതരിപ്പിച്ചത്. നിലവിലുള്ള 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇൻ്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ മിതമായ നിരക്കിൽ അവതരിപ്പിച്ചത്. 2ജിയിൽ നിന്ന് ഉപഭോക്താക്കളെ പുതിയ സാങ്കേതിക വിദ്യയിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here