ജയ് ശ്രീറാം, മോദി സിന്ദാബാദ് വിളിക്കാന്‍ വിസമ്മതിച്ചു; ഡ്രൈവർക്ക് ക്രൂര മർദ്ദനം

0
111

ജയ്പൂര്‍: മോദി സിന്ദാബാദ്, ജയ് ശ്രീറാം എന്ന് വിളിക്കാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദ്ദനം.രാജസ്ഥാനില്‍ 52കാരനായ ഓട്ടോ ഡ്രൈവറായ ഗഫ്ഫര്‍ അഹമ്മദ് കച്ചാവ എന്നയാളാണ് തനിക്കെതിരെയുണ്ടായ അതിക്രമത്തില്‍ പൊലീസിന് പരാതി നല്‍കിയത്. രണ്ടുപേര്‍ ചേര്‍ന്നാണ് കച്ചാവയെ ആക്രമിച്ചത്. തന്റെ താടി പിടിച്ച് വലിക്കുകയും പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.കച്ചാവയെ ആക്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടിയതായാണ് വിവരം.

അടുത്ത ഗ്രാമത്തിലെ ഒരു യാത്രക്കാരനെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാലുമണിയോടെ കാറിലെത്തിയ ഇരുവരും ചേര്‍ന്ന് കച്ചാവയെ തടഞ്ഞുനിര്‍ത്തി പുകയില ഉണ്ടോ എന്ന് ചോദിച്ചു.എന്നാല്‍ കച്ചാവ നല്‍കിയ പുകയില സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഇരുവരും കച്ചാവയോടെ ജയ് ശ്രീറാം എന്നും മോദി സിന്ദാബാദ് എന്നും വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കച്ചാവ ഇതിന് വിസമ്മതിച്ചതോടെ ഇയാളെ വടികൊണ്ട് അടിച്ചു. എന്നാൽ മദ്യലഹരിയിലാണ് പ്രതികള്‍ കച്ചാവയെ മര്‍ദ്ദിച്ചതെന്ന് സികാര്‍ പൊലീസ് ഓഫീസര്‍ പുഷ്‌പേന്ദ്ര സിംഗ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here