കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു;

0
44

വെള്ളിയാഴ്ച പുലർച്ചെ കർണാടകയിലെ ഹവേരി ജില്ലയിലെ ബിയാദാഗി താലൂക്കിൽ മിനി ബസ് ട്രക്കിൽ ഇടിച്ച് 13 പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

യല്ലമ്മ ദേവിയെ ദർശിക്കുന്നതിനായി തീർത്ഥാടനം കഴിഞ്ഞ് ബെലഗാവി ജില്ലയിലെ സവദത്തിയിൽ നിന്ന് മടങ്ങുകയായിരുന്ന ശിവമോഗ സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരുടെ നില ഗുരുതരമാണെന്ന് പോലീസ് പിടിഐയോട് പറഞ്ഞു. ആളുകൾ ഉറങ്ങിപ്പോയിരുന്നതിനാലാണ് മരണ സംഖ്യ ഇത്രയേറെ ഉയരാൻ കാരണമായതെന്നും റിപ്പോർട്ടുണ്ട്.

ബസ് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാധമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here